നീലേശ്വരം: മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ച ഗായകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറപ്പുറത്തെ സുബൈറിനെയാണ് (40) നീലേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. രണ്ടു ദിവസം മുമ്പാണ് സംഭവം. കളിക്കാൻ പോവുകയായിരുന്ന പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി മാജിക് കാണിച്ചുതരാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് പരാതി. പെൺകുട്ടി വിവരം മുത്തശിയെയും ഇവർ മാതാപിതാക്കളെയും അറിയിക്കുകയായിരുന്നു. തുടർന്നാണ് പരാതി നൽകിയത്. ഗാനമേള ട്രൂപ്പുകളിലെ അറിയപ്പെടുന്ന മാപ്പിളപ്പാട്ട് ഗായകനാണ് സുബൈർ. ഇയാളെ ഹൊസ്ദുർഗ് കോടതി റിമാന്റ് ചെയ്തു.