ഒരു വീട്ടിൽ രണ്ട് അടുക്കളയും രണ്ടു പൂജാമുറിയും വരാൻ പാടുണ്ടോ എന്നത് പലരുടെയും ആശങ്കയാണ്. ഒരു കുടുംബമാണ് താമസിക്കുന്നതെങ്കിൽ ഒരുനില വീടിനകത്ത് ഒരു അടുക്കളയും ഒരു പൂജാമുറിയുമാണ് ഉത്തമം. രണ്ടാമത്തെ നിലയ്ക്ക് പുറത്തുകൂടി സ്റ്റയർകേയ്സ് ഉണ്ടെങ്കിൽ അവിടെയും ഒരു അടുക്കളയും ഒരു പൂജാമുറിയും വരുന്നതിൽ തെറ്റില്ല.