rajagopal

തിരുവനന്തപുരം : ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി നിയമസഭയുടെ അടിയന്തര യോഗം വിളിച്ചു ചേർക്കണമെന്ന് ഒ.രാജഗോപാൽ എം.എൽ.എ സ്‌പീക്കർ പി.ശ്രീരാമകൃഷ്ണന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. സ്ത്രീ പ്രവേശനവിഷയത്തിൽ സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പ്രതിഷേധസമരങ്ങളിൽ അതിയായ ഉത്കണ്ഠയുള്ളതായി രാജഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി. ഈ വിഷയവും തുടർന്നുണ്ടായിട്ടുള്ള സ്ഥിതിഗതികളും വിശദമായി നിയമസഭ ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന പാർലമെന്ററികാര്യമന്ത്രി എ.കെ.ബാലനും ഇത് സംബന്ധിച്ച് രാജഗോപാൽ കത്ത് നൽകിയിട്ടുണ്ട്.