അഗർത്തല: ബ്രഹ്മാണ്ട സിനിമ ബാഹുബലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് 'മഹിഷ്മതി' മാതൃകയിൽ നിർമ്മിച്ച പന്തൽ ശ്രദ്ധ പിടിച്ചു പറ്റുന്നു. 40 ലക്ഷം രൂപ ചെലവിലാണ് ഈ പൂജ പന്തൽ നിർമ്മിച്ചിരിക്കുന്നത്.
കൊട്ടാര സമാനമായ നിർമ്മിതിയിൽ ബാഹുബലിയുടേതുൾപ്പെടെ കല്ലിൽ തീർത്ത കൂറ്റൻ ശിൽപങ്ങളുണ്ട്.
ബാഹുബലിയുടെ ജനപ്രീതിയാണ് തങ്ങൾക്ക് ഇത്തരമൊരു പന്തൽ നിർമ്മിക്കാൻ പ്രചോദനമായതെന്ന് നേതാജി പ്ളേ ഫോറം സെന്ററിന്റെ പ്രസിഡന്റ് ജിബൻ കൃഷ്ണ സാഹ പറഞ്ഞു. ഇത് കൂടുതൽ ആൾക്കാരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ചേർത്തു.
വെസ്റ്റ് ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ശില്പികളാണ് പന്തൽ പണി കഴിപ്പിച്ചത്.