umesh

ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റ പേസർ ഷർദ്ദുൾ താക്കൂറിന് പകരം ഉമേഷ് യാദവിനെ ഉൾപ്പെടുത്തി. രണ്ടാം ടെസ്റ്റിൽ പുറത്തെടുത്ത മാച്ച് വിന്നിംഗ് പ്രകടനമാണ് ഷർദ്ദുളിന് പകരക്കാരനായി ഉമേഷിന് അവസരം നൽകാൻ സെലക്‌ടർമാരെ പ്രേരിപ്പിച്ചത്.കപിലിനും ശ്രീനാഥിനും ശേഷം നാട്ടിൽ ഒരു ടെസ്റ്റിൽ പത്ത് വിക്കറ്ര് നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ പേസർ എന്ന നേട്ടം വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഉമേഷ് സ്വന്തമാക്കിയിരുന്നു.

രണ്ടാം ടെസ്റ്രിൽ അരങ്ങേറ്രം കുറിച്ച ഷർദ്ദുൾ മത്സരത്തിനിടെ അടിവയറ്റിൽ വേദനയെ തുടർന്ന് പിൻമാറുകയായിരുന്നു. വെറും പത്ത് ബാളുകളെ ഷർദ്ദുളിന് എറിയാനായുള്ളൂ.