1. ശബരിമല സ്ത്രീ പ്രവേശനത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം. സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ നേരിട്ട് ഒരു നടപടിയും എടുത്തിട്ടില്ല. സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തത്. വിശ്വാസികളുമായി ഏറ്റുമുട്ടാൻ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം, ശബരിമലയിലെ സ്ത്രീ പ്രവേശനം കാലക്രമേണ വിശ്വാസികൾ അംഗീകരിക്കുമെന്നും സുപ്രീംകോടതി വിധി സർക്കാർ നടപ്പാക്കും എന്നും വി.എസ് അച്യുതാനന്ദൻ. മുഖ്യനും വി.എസും നിലപാട് വ്യക്തമാക്കിയത് സി.പി.എമ്മിന്റെ വിശദീകരണ യോഗത്തിൽ.
2. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് എതിരെ സർക്കാർ നിയമ നിർമ്മാണം നടത്തില്ല എന്ന് മുഖ്യമന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ എത്തുന്ന വിശ്വാസികളായ സ്ത്രീകൾക്ക് സംരക്ഷണം നൽകും. സർക്കാർ നിലപാടിൽ മാറ്റമില്ല. സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുക ആണ് സർക്കാർ ലക്ഷ്യം എന്നും മുഖ്യൻ. നിലയ്ക്കൽ വരെ മാത്രമേ സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകൂ.
3. തീർത്ഥാടകർക്ക് പമ്പയിലേക്ക് പോകാൻ കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തും. കൂടുതൽ വനിതാ തീർത്ഥാടകർ എത്തുന്ന പക്ഷം സന്നിധാനത്തും വനിതാ പൊലീസുകാരെ വിന്യസിക്കും. പമ്പയിലും സന്നിധാനത്തും യാതൊതു പ്രതിഷേധങ്ങളും അനുവദിക്കില്ലെന്നും പൊലീസ് വൃത്തങ്ങൾ. കരുതലോടെ സാഹചര്യം നേരിടാൻ ദേവസ്വം ബോർഡിനും പൊലീസിനും സർക്കാർ നിർദ്ദേശം.
4. താരസംഘടനയായ അമ്മയിലെ തർക്കം തുറന്ന പോരിലേക്ക്. അമ്മയുടെ പേരിൽ നടൻ സിദ്ദീഖ് നടത്തിയ വാർത്താ സമ്മേളനത്തെ തള്ളി സംഘടനാ നേതൃത്വം. സിദ്ദീഖ് വാർത്താ സമ്മേളനം വിളിച്ചത് സംഘടനയുടെ അറിവോടെ അല്ലെന്ന് നടൻ ബാബുരാജും ജഗദീഷും. വ്യക്തി താത്പര്യങ്ങൾ സംരക്ഷിക്കാൻ സിദ്ദീഖ് സംഘടനയെ ദുരുപയോഗം ചെയ്തു. വാർത്താ സമ്മേളനത്തിലെ പരാമർശങ്ങൾ അമ്മയുടെ പ്രതിച്ഛായ മോശമാക്കി എന്നും സംഘടനയിൽ പൊതുവികാരം
2. ഡബ്ല്യൂ.സി.സിയും ആയുള്ള പ്രശ്നത്തിൽ പ്രത്യേക ജനറൻ ബോഡി വിളിക്കും എന്ന് നടൻ ജഗദീഷ്. അമ്മയുടെ നിലപാട് ആണ് താൻ വാർത്താക്കുറിപ്പിൽ പറഞ്ഞതെന്നും മോഹൻലാലുമായി ചർച്ച ചെയ്ത് ശേഷം ആണ് തീരുമാനം അറിയിച്ചതെന്നും പ്രതികരണം. ആശയക്കുഴപ്പം ഉണ്ടെങ്കിൽ പരിഹരിക്കേണ്ടത് സിദ്ദീഖ് എന്നും ജഗദീഷ്. ഗുണ്ടായിസം ഇനി വച്ച് പൊറുപ്പിക്കില്ലെന്നും കരിയറിന് ഭീഷണി ഉണ്ടെന്നും പ്രതികരണം
3. സിദ്ദീഖ് വാർത്താ സമ്മേളനം നടത്തിയത് ആരുടെ അറിവോടെ എന്ന് അറിയില്ലെന്ന് നടൻ ബാബുരാജ്. എക്സിക്യൂട്ടീവ് കമ്മിറ്റി അല്ലാതെ പുതിയ ഒരു സൂപ്പർ ബോഡി ഉള്ള കാര്യം അറിയില്ല. സിദ്ദീഖ് മുഴുവൻ സമയവും ദിലീപിനെ ന്യായീകരിക്കുക ആയിരുന്നു. കെ.പി.എ.സി ലളിതയെ വാർത്താ സമ്മേളനത്തിൽ ഉൾപ്പെടുത്തേണ്ട സാഹചര്യം എന്ത് എന്ന് ചോദ്യം. താരങ്ങൾക്ക് ഇടയിലെ ഭിന്നത മറ നീങ്ങയതോടെ പ്രശ്നം ചർച്ച ചെയ്യാൻ 19ന് അമ്മയുടെ അവെയ്ലബിൾ എക്സിക്യൂട്ടീവ് ചേരും. അടിയന്തര ചർച്ച നടത്താനുള്ള നീക്കം, മോഹൻലാൽ വിദേശത്തേക്ക് പോകുന്ന സാഹചര്യത്തിൽ.
4. അതിനിടെ, ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കി എന്ന ് സിദ്ദീഖിന്റെ മൊഴി. ഇക്കാര്യം നടി തന്നോട് പറഞ്ഞിട്ടുണ്ട്. ദിലീപിനോടു താൻ ഇതേക്കുറിച്ചു ചോദിച്ചപ്പോൾ അത് വ്യക്തിപരമായ കാര്യമാണ് എന്നും ഇക്ക ഇടപെടേണ്ട എന്നും ആയിരുന്നു ദിലീപിന്റെ മറുപടി എന്നും സിദ്ദീഖ് പൊലീസിന് നൽകിയ മൊഴി. ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിൽ സിദ്ദീഖ് പറഞ്ഞതിന് നേരെ വിരുദ്ധമാണ് ഈ മൊഴി
5. നടൻ അലൻസിയർക്ക് എതിരെ നടത്തിയ മീ ടു വെളിപ്പെടുത്തൽ പരസ്യമായി ഉന്നയിച്ച് യുവ നടി. അലയൻസിയർ പലവട്ടം ലൈംഗിക അതിക്രമത്തിന് ശ്രമിച്ചു. ഡബ്ലിയു.സി.സിക്ക് അടക്കം പരാതി നൽകിയിരുന്നു. മാപ്പ് പറഞ്ഞാൽ പ്രശ്നങ്ങൾ തീരുമോ എന്ന് ഡബ്ലിയു.സി.സി ചോദിച്ചു. ജസ്റ്റിസ് ഹേമ കമ്മിഷനും പരാതി നൽകിയിരുന്നു. അലൻസിയർ ലൈംഗിക അതിക്രമം നടത്തിയതിന് തെളിവുണ്ട് എന്നും നടി ദിവ്യ ഗോപിനാഥ്. അലൻസിയർ ഉപദ്രവിക്കാൻ ശ്രമിച്ചത് തന്റെ നാലാമത്തെ സിനിമയുടെ സെറ്റിൽ വെച്ച്. അലൻസിയർ ഇത്തരത്തിൽ പല സ്ത്രീകളോടും മോശമായി പെരുമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പേര് വെളിപ്പെടുത്താതെ ബ്‌ളോഗിൽ മീ ടൂ വെളിപ്പെടുത്തൽ നടത്തിയത് താൻ ആണെന്നും ദിവ്യ ഫേസ്ബുക്ക് ലൈവിൽ.
6. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിന് എതിരായ മീ ടൂ വെളിപ്പെടുത്തലുകളിൽ സ്വതന്ത്ര അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. രാം നാഥ് കോവിന്ദിന് കത്ത് നൽകിയത്, മാദ്ധ്യമ രംഗത്തെ വനിതാ കൂട്ടായ്മയായ നെറ്റ് വർക് ഓഫ് വിമൻ. കേന്ദ്ര മന്ത്രിസ്ഥാനത്തു നിന്ന് അക്ബറിനെ മാറ്റി നിർത്തണം എന്ന് ആവശ്യം. ഇരകൾക്ക് എതിരെ അക്ബർ നൽകിയ മാനനഷ്ട കേസ് പിൻവലിക്കണം എന്നും മാദ്ധ്യമ പ്രവർത്തകർ
7. നിഷ്പക്ഷ അന്വേഷണം തീരുന്നതു വരെ അക്ബർ മന്ത്രിസഭയിൽ നിന്ന് വിട്ടു നിൽക്കണം എന്ന് പ്രസ്‌ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സ്, പ്രസ് അസോസിയേഷൻ, സൗത്ത് ഏഷ്യൻ വിമൻ ഇൻ മീഡിയ തുടങ്ങിയവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. അതിനിടെ, മീ ടൂ ക്യാമ്പെയിനിൽ ആദ്യ ആരോപണവുമായി രംഗത്ത് എത്തിയ പ്രിയാ രമണിയ്ക്ക് എതിരേ നിയമ നടപടിയുമായി വിദേശകാര്യ മന്ത്രി എം.ജെ. അക്ബർ രംഗത്ത്
8. അപകീർത്തി ആരോപിച്ച് പരാതി നൽകിയത്, ക്രിമിനൽ നടപടി ആവശ്യപ്പെട്ട്. വ്യാജവും ബാലിശവും അന്യായവും ഗൂഡാലോചനയുടെ പശ്ചാത്തലത്തിൽ ഉള്ളതുമായ ആരോപണങ്ങൾ ഉന്നയിച്ച് തന്റെ സൽപ്പേരും മാന്യതയും കളങ്കപ്പെടുത്തുന്നു എന്ന് പട്യാലഹൗസ് കോടതിയിൽ നൽകിയ പരാതിയിൽ എം.ജെ. അക്ബർ. രമണിക്കെതിരെ രണ്ടു വർഷം വരെ തടവു ശിക്ഷയോ പിഴയോ രണ്ടുമോ ചുമത്തുന്ന രീതിയിലുള്ള നടപടികൾ എടുക്കണം എന്നും ആവശ്യം