gandhiji

ന്യൂയോർക്ക്: നെടുമ്പാശേരി വിമാനത്താവളം അസിസ്റ്റന്റ് കമ്മിഷണറും ചിത്രകാരനും തൃശൂർ സ്വദേശിയുമായ ഫ്രാൻസിസ് കോടങ്കണ്ടത്തിന്റെ ചിത്ര പ്രദർശനം ഗാന്ധി ജയന്തിദിനത്തിൽ ന്യൂയോർക്കിലെ യു.എൻ അസംബ്ലി പോഡിയത്തിൽ നടത്തി. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു ചേർന്ന പ്രത്യേക അസംബ്ലി സമ്മേളനത്തിലാണു ഗാന്ധിജിയുടെ ജീവിതവും സന്ദേശങ്ങളും ഉൾക്കൊള്ളുന്ന 13 ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.

ഗാന്ധിജിയുടെ ജയിൽ ജീവിതം, നെഹ്‌റുവുമൊത്ത് പ്രവർത്തിച്ച കാലം, ദണ്ഡിയാത്ര, ജിന്നയും ഗാന്ധിജിയും എന്നിവയെല്ലാം ഖാദി തുണിയിലാണ് ആലേഖനം ചെയ്തിരുന്നത്. യുഎൻ പ്രദർശനത്തിനുശേഷം ഇതേ ചിത്രങ്ങൾ ന്യൂയോർക്കിലെ ശാന്തി ഫൗണ്ടേഷനിലും ഇന്ത്യൻ കോൺസുലേറ്റിലും പ്രദർശിപ്പിച്ചു. ഇതോടൊപ്പം ഒറിഗണിലെ ഡോക്ടറും കോഴിക്കോട് സ്വദേശിയുമായ അരുൺ ടി. കുരുവിളയുടെ അഞ്ചു ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു.francis

അമേരിക്കയിൽ ഹ്രസ്വസന്ദർശനത്തിനെത്തിചേർന്നിട്ടുള്ള ഫ്രാൻസിസ് ചിത്രരചനയിൽ നിരവധി അവാർഡിനുടമയാണ്. നാഷനൽ ലളിതകലാ അക്കാദമി, യുണൈറ്റഡ് നേഷനൽ മെറിറ്റ് സർട്ടിഫിക്കറ്റ്, കേരള സ്റ്റേറ്റ് ലളിതകലാ അക്കാദമി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.