ഹൂസ്റ്റൺ: സൗത്ത് വെസ്റ്റ് റീജിയൻ മാർത്തോമാ യൂത്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ട്രിനിറ്റി ഇടവക യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഹൂസ്റ്റണിൽ നടത്തിയ റീജിയണൽ സ്‌പോർട്സ് ടൂർണമെന്റിൽ നിന്നും സമാഹരിച്ച തുക കുട്ടനാട്ടിലെ പ്രളയബാധിതർക്ക് വിതരണം ചെയ്തു. നിരവധി കുടുംബങ്ങൾക്ക് വിതരണം ചെയ്തു. ഈ മാസം 9ന് മുട്ടാർ സെന്റ് ജോർജ് എൽ. പി. സ്‌കൂളിൽ വച്ച് ആലപ്പുഴ മുൻ ഡെപ്യൂട്ടി കളക്ടർ ജോസഫ് അധികാരത്തിലിന്റെ നേതൃത്വത്തിൽ ഒരുക്കിയ പ്രത്യേക സമ്മേളനത്തിൽ മുട്ടാർ തലവടി ശലേം മാർത്തോമാ ഇടവക വികാരി റവ. ജോർജ് കോശി, മുട്ടാർ സെന്റ് ജോർജ് ഇടവക വികാരി ഫാ. എബ്രഹാം തയ്യിൽ എന്നിവർ ധനസഹായം വിതരണം ചെയ്തു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക വികാരി റവ. ജേക്കബ്.പി. തോമസ്, അസി. വികാരി റവ. ഫിലിപ്പ് ഫിലിപ്പ്, ട്രിനിറ്റി യൂത്ത് ഫെല്ലോഷിപ്പ് വൈസ് പ്രസിഡണ്ട് ക്രിസ്റ്റോ വർഗീസ് എന്നിവരെ പ്രത്യേകം അനുമോദിച്ചു.