pic
ഇൻഫോസിസ് ലാഭം ഉയർന്നു

ബംഗളൂരു: രാജ്യത്തെ ഏറ്രവും വലിയ രണ്ടാമത്തെ ഐ.ടി കമ്പനിയായ ഇൻഫോസിസ് നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ 4,110 കോടി രൂപയുടെ ലാഭം നേടി. തൊട്ടു മുമ്പത്തെ പാദത്തെ അപേക്ഷിച്ച് 13.8 ശതമാനമാണ് വർദ്ധന. മുൻ വർഷത്തെ സമാനപാദത്തിലെ 3,726 കോടി രൂപയുടെ ലാഭത്തെ അപേക്ഷിച്ച്, 10.3 ശതമാനവും വർദ്ധനയുണ്ട്. വരുമാനം വാർഷിക അടിസ്ഥാനത്തിൽ 17.3 ശതമാനവും പാദാടിസ്ഥാനത്തിൽ 7.7 ശതമാനവും വർദ്ധിച്ച് 20,609 കോടി രൂപയായി. ഭേദപ്പെട്ട പ്രവർത്തന ഫലത്തിന്റെ അടിസ്ഥാനത്തിൽ ഓഹരിയൊന്നിന് ഏഴു രൂപവീതം ലാഭവിഹിതം ഇൻഫോസിസ് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസ് കഴിഞ്ഞപാദത്തിൽ 7,901 കോടി രൂപയുടെ ലാഭം നേടിയിരുന്നു.