കൊച്ചി: മലയാളത്തിലെ താരസംഘടനയായ അമ്മയിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നതിനിടെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിമൻ ഇൻ സിനിമാ കളക്ടീവ് ഹെെക്കോടതിയിലേക്ക്. അമ്മയിൽ (അസോസിയേറ്റ് ഓഫ് മലയാളം മുവി ആർട്ടിസ്റ്റ്) പരാതി പരിഹാരത്തിനായി ആഭ്യന്തര സംവിധാനം എന്നാവശ്യപ്പെട്ടാണ് സംഘടനയിലെ അംഗങ്ങളും നടിമാരുമായ റിമ കല്ലിങ്കൽ, പത്മപ്രിയ എന്നിവർ ഹെെക്കോടതിയെ സമീപിച്ചത്. ഹർജി കോടതി നാളെ പരിഗണിക്കും. സംസ്ഥാന സർക്കാരിനേയും അമ്മയേയും എതിർ കക്ഷിയാക്കിയാണ് ഹർജി.