marthoma

ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസനം അറ്റ്ലാന്റയിൽ ഏകദേശം ആറു മില്യൺ ഡോളർ ചെലവിട്ട് വാങ്ങിയ കാർമ്മൽ മാർത്തോമ്മാ സെന്ററിന്റെ പ്രവർത്തനോദാഘാടനവും കൂദാശയും ഡിസംബർ 29ന് വൈകിട്ട് മൂന്നിനു മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മയുടെ മുഖ്യകാർമ്മികത്വത്തിലും ഭദ്രാസനാധ്യക്ഷൻ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പയുടെ സഹകാർമ്മികത്വത്തിലും നടത്തും. ഡിസംബർ 27, 28 തീയതികളിൽ വൈകിട്ട് ആറു മുതൽ എട്ടു വരെ ഡോ. മാർട്ടിൻ അൽഫോൺസിന്റെ നേതൃത്വത്തിൽ ഭദ്രാസന കൺവൻഷൻ നടത്തും. 29ന് രാവിലെ 10 മുതൽ 1 മണി വരെ ഭദ്രാസനത്തിലെ യുവജനങ്ങൾക്കായി ഒരു പ്രത്യേക യൂത്ത് മീറ്റിംഗും വൈകിട്ട് 6 മണി മുതൽ വിപുലമായ എക്യൂമെനിക്കൽ ഡിന്നറും 30ന് രാവിലെ 9.30 മുതൽ വിശുദ്ധ കുർബാന ശുശ്രൂഷയും നടക്കും.

ചടങ്ങുകളിൽ പങ്കെടുക്കുവാൻ വരുന്നവർക്കായി താമസ സൗകര്യം സംഘാടകർ ക്രമീകരിക്കുന്നതാണ്. ആവശ്യമുള്ളവർ റവ. അനു എബ്രഹാം (770 342 8071) , റവ. സ്‌കറിയ വർഗീസ് (770 935 1223) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.