മുംബയ്: രാജ്യത്താകമാനം മീ ടൂ ക്യാംപയിൻ ചൂട് പിടിക്കുന്നതിനിടെ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെതിരെ ലെെംഗികാരോപണവുമായി നടി പൂജ മിശ്ര. സുൽത്താൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അബോധാവസ്ഥയിൽ ആയ തന്നെ സൽമാനും സഹോദരങ്ങളും ചേർന്ന് തന്നെ ലെെംഗികമായി പീഡിപ്പിച്ചുവെന്നാണ് പൂജയുടെ വെളിപ്പെടുത്തൽ. കൂടാതെ നടൻ ശത്രുഘ്നൻ സിൻഹ തന്നെ ബ്ലാക് മെയിൽ ശ്രമിച്ചുവെന്നും ട്വിറ്റിറൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
സൽമാന്റെ സഹോദരൻ അർബാസിന്റെ മുൻ ഭാര്യയും നടിയുമായ മലെെക അറോറ അസൂയ കാരണം തന്റെ സാധനങ്ങൾ മോഷ്ടിച്ചുവെന്നും പൂജ വീഡിയോയിൽ പറയുന്നു. കൂടാതെ ബോളിവുഡിലെ പല പ്രമുഖരും തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നും തന്റെ കരിയർ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പൂജ പറഞ്ഞു.