ithikkara-pakki

തിരുവനന്തപുരം: വെള്ളിത്തിരയിൽ നിറഞ്ഞോടുന്ന കായംകുളം കൊച്ചുണ്ണി സിനിമയിൽ നിവിൻ പോളിയുടെ കൂടെ ഗസ്‌റ്റ് റോളിൽ ഇത്തിക്കര പക്കിയാകാൻ സൂപ്പർ സ്‌റ്റാറുകൾ തയ്യാറായിരുന്നില്ലെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ വെളിപ്പെടുത്തൽ. യുവനടനായ നിവിൻ പോളിയുടെ സിനിമയിൽ ഗസ്‌റ്റ് റോളിൽ അഭിനയിക്കാൻ താൻ എന്തിന് തയ്യാറാകണമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. എന്നാൽ സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ മോഹൻലാൽ വേഷം ഏറ്റെടുക്കാൻ തയ്യാറായെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെ വെളിപ്പെടുത്തി.

സിനിമയിൽ ഇത്തിക്കര പക്കിയുടെ വേഷം ചെയ്യാൻ പല സൂപ്പർ സ്‌റ്റാറുകളെയും വിളിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. പലരുടെയും നിലപാട് അനുകൂലമായിരുന്നില്ല. ഇക്കാര്യത്തിൽ ഒരു സൂപ്പർ സ്‌റ്റാറിനെ കാണാൻ പോയ യാത്ര താൻ തന്നെ മുടക്കി. ഈ സൂപ്പർ താരങ്ങൾ ആരൊക്കെയാണെന്ന് വെളിപ്പെടുത്താൻ ഞാൻ തയ്യാറാകുന്നില്ല. തുടർന്നാണ് ആന്റണി പെരുമ്പാവൂറിനെ സമീപിക്കുന്നത്. അദ്ദേഹം മോഹൻലാലിന്റെ കാര്യത്തിൽ ഉറപ്പ് നൽകി. സിനിമയിൽ ലാലേട്ടന് മികച്ച രംഗങ്ങൾ കൊടുക്കണമെന്ന് നിർദ്ദേശിച്ചത് നിവിൻ പോളി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.