accident

കണ്ണൂർ: പയ്യന്നൂർ എടാട്ട് ടാങ്കർ ലോറി കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തൃശൂർ കൂർക്കഞ്ചേരി സ്വദേശികളായ ബിന്ദു ലാൽ (55), മക്കളായ തരുൺ (16), ദിയ (10) എന്നിവരാണ് മരിച്ചത്. പത്മാവതി, അനിത, നിയ, ബിജിത, ഐശ്വര്യ എന്നിവരെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ നാലരയോടെ കേന്ദ്രീയ വിദ്യാലയ സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. മൂകാംബികയിലേക്കു പോകുകയായിരുന്നു സംഘത്തിന്റെ കാർ മംഗലാപുരത്തുനിന്നു വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.