sabarimala

നിലയ്‌ക്കൽ: ശബരിമലയ്‌ക്ക് വേണ്ടി താൻ ജീവത്യാഗത്തിന് തയ്യാറാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണൻ. ആചാരത്തിന് വിരുദ്ധമായി യുവതികൾ കയറിയാൽ അന്ന് ശബരിമലയിലുള്ള പ്രാർത്ഥന മതിയാക്കും. ശബരിമലയ്‌ക്ക് വേണ്ടി ജീവത്യാഗത്തിനും താൻ തയ്യാറാണെന്ന് പ്രയാർ ഗോപാലകൃഷ്‌ണൻ പറഞ്ഞു. നിലയ്‌ക്കലിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സമരം നടത്തിയവർക്കെതിരായ പൊലീസ് നടപടി ശരിയല്ല.അടിച്ചമർത്താനാണ് ശ്രമമെങ്കിൽ ചെയ്യട്ടെ. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ താൻ ശബരിമലയിലുണ്ടാകുമെന്നും പ്രയാർ കൂട്ടിച്ചേർത്തു.

പമ്പയിൽ നാമജപ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായാണ് പ്രയാർ ശബരിമലയിലേക്ക് പോയത്. രാവിലെ തന്നെ പമ്പയിൽ നാമജപ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.