പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവശന വിധി നടപ്പാക്കുന്നതിൽ ജനരോഷം ശക്തം. പത്തനംതിട്ട ബസ്‌റ്റൻഡിൽ നിന്നും ആചാരപ്രകാരമല്ലാതെ ഒരു സ്‌ത്രീയെ പോലും പമ്പയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന കടുത്ത തീരുമാനത്തിലാണ് നാട്ടുകാർ. സ്ത്രീകളടക്കം ശക്തമായ പ്രതിരോധമാണ് പൊലീസിന് ചുറ്റും തീർത്തിരിക്കുന്നത്.
സ്ത്രീകളാരെങ്കിലും ശബരിമലയിലേക്ക് പോകാൻ ശ്രമിച്ചാൽ ബസടക്കം കത്തിക്കുമെന്നാണ് സമരക്കാർ ഭീഷണി മുഴക്കിയിരിക്കുന്നത്. ചേർത്തലയിൽ നിന്നെത്തിയ ലിപി എന്ന യുവതിയെ പ്രതിഷേധക്കാർ പമ്പയിൽ തടഞ്ഞു വച്ചിരുന്നു. എന്തുവന്നാലും താൻ ശബരിമലയിലെത്തുമെന്ന ലിപിയുടെ തീരുമാനത്തെ തുടർന്ന് കടുത്ത സുരക്ഷയിൽ യുവതിയെ സന്നിധാനത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.