thanthri

പമ്പ: ശബരിമലയിൽ ദർശനത്തിനായി യുവതികൾ എത്തിയാൽ ക്ഷേത്രം അടച്ചുപൂട്ടുമെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. തുലാമാസ പൂജകൾക്കായി സന്നിധാനത്തെ എത്തിയ തന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യുവതി ക്ഷേത്രത്തിന് മുന്നിൽ എത്തിയാൽ ക്ഷേത്രം അടച്ച് താക്കോൽ പന്തളം കൊട്ടാരത്തിൽ ഏൽപ്പിക്കുമെന്നും തന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ അയ്യപ്പദർശനത്തിനെത്തിയ നാൽപത്തിയഞ്ചുകാരി ശബരിമല സംരക്ഷണ സമിതിയുടെ പ്രതിഷേധത്തെ തുടർന്ന് ദർശനം നടത്താതെ മടങ്ങി. ഇന്ന് രാവിലെ 10.30 ഓടെയാണ് ആന്ധ്രയിലെ ഗോദാവരി മാധവി എന്ന സ്ത്രീ അടക്കം ഒരു കുടുംബത്തിലെ പരന്പരാഗത പാത വഴി സന്നിധാനത്തേക്ക് എത്തിയത്. എന്നാൽ,​ സമരക്കാർ അവരെ തടഞ്ഞു. വയസ് ചോദിച്ചപ്പോൾ 45 ആണെന്ന് മാധവി മറുപടി നൽകി. തുടർന്ന് സമരക്കാർ അവരെ തിരിച്ചയയ്ക്കാൻ ശ്രമിച്ചു.