കോഴിക്കോട്: ശബരിമല ദർശനത്തിനായി മാലയിട്ട് വൃതം നോറ്റ പെൺകുട്ടിയെ ജോലിയിൽ നിന്നും പുറത്താക്കി. കോഴിക്കോട് സ്വദേശിയായ സൂര്യ ദേവാർച്ചനയെയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഇക്കാര്യം പെൺകുട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. താൽക്കാലികമായി ജോലി നഷ്ടപ്പെട്ടതുകൊണ്ടു മാറിനിൽക്കുന്നു. ഫോൺ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഉടനെ തിരിച്ചു വരും..' ദേവാർച്ചന ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ നിന്ന് പ്രാർത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലയ്ക്ക് പോകാൻ തീരുമാനിച്ചുവെന്ന് സൂര്യ നേരത്തെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.