atm-robbery

കൊച്ചി: കേരളത്തെ ഞെട്ടിച്ച് കൊച്ചിയിലും തൃശൂരിലും എ.ടി.എം കവർച്ച നടന്ന് ഒരാഴ്ചയോട് അടുക്കുമ്പോഴും കവർച്ചാ സംഘത്തെ പിടികൂടാനാവാതെ പൊലീസ്. പ്രതികൾ ട്രെയിൻ മാർഗം സംസ്ഥാനം വിട്ടെന്ന വിലയിരുത്തലിലാണ് അന്വേഷണം സംഘം. എന്നാൽ, എവിടേയ്ക്കാണ് കടന്നതെന്ന് ഇന്നലെവരെ കണ്ടെത്താനായിട്ടില്ല. 35 ലക്ഷം കവർന്നത് ഉത്തരേന്ത്യക്കാരാണെന്ന് സംശയമുണ്ടെങ്കിലും എവിടത്തുകാരെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കവർച്ച നടന്ന എ.ടി.എമ്മുകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളും പ്രതികളുടേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങളും മാത്രമാണ് പൊലീസിന്റെ പക്കലുള്ള ആകെ പിടിവള്ളി. അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കടക്കം വ്യാപിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കൊച്ചി ഇരുമ്പനത്തെ എസ്.ബി.ഐ എ.ടി.എമ്മിൽനിന്ന് 25 ലക്ഷം രൂപയും, കൊരട്ടിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിൽനിന്ന് 10.60 ലക്ഷം രൂപയും കവർന്നത്. കോട്ടയം വെമ്പള്ളി, കളമശേരി എച്ച്.എം.ടി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ കവർച്ചാശ്രമവും നടന്നു.

പൊലീസ് സഞ്ചരിച്ച വഴികൾ

ഫോൺ വിളി നോക്കി

ലോഡ്ജുകളിൽ പരിശോധന