alancier-divya-gopinath

തിരുവനന്തപുരം: നടൻ അലൻസിയറിനെതിരായി നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീ ടു ആരോപണത്തിൽ സത്യമുണ്ടെന്ന് ആഭാസത്തിന്റെ സംവിധായകൻ ജുബിത്ത് നമ്പ്രാടത്ത് പറഞ്ഞു. ദിവ്യ പറഞ്ഞ കാര്യം സത്യമാണെന്നും സിനിമ സെറ്റിൽ അദ്ദേഹം പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ടെന്നും ജുബിത്ത് കൂട്ടിച്ചേർത്തു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

സൂപ്പർ താരങ്ങൾ സെറ്റുകളിൽ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങളെ ആരാധനാമനോഭാവത്തോടെ കാണുന്ന ഏതൊരു വ്യക്തിയും ചെന്ന് വീഴുന്ന പടുകുഴിയിലാണ് അലൻസിയറും വീണിരിക്കുന്നത്. ആഭാസത്തിന്റെ സെറ്റ് വളരെ രസകരമായിരുന്നു, എല്ലാരും എല്ലാരുടെയും മുറികളിൽ പോകാറുണ്ടെന്നും, എല്ലാവരും മദ്യപിക്കാറുണ്ടെന്നും, മദ്യ ലഹരിയിൽ തെറ്റു പറ്റി പോയെന്നും, വാതിലിൽ ചവിട്ടിയില്ല കൊട്ടിയതേ ഉള്ളൂ എന്നും, ദിവ്യ പറയുന്നത് പൂർണമായും ശരിയല്ലെന്നുമുള്ള അലൻസിയറുടെ വാദങ്ങൾ വായിച്ചു. ഇങ്ങനെയൊരു ചുറ്റുപാടിന്റെ മുതലെടുപ്പാണ് അലൻസിയർ ചെയ്തതെന്നും ജുബിത് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം