health

മലദ്വാര സംബന്ധിയായ രോഗങ്ങളിൽ ചികിത്സാവൈഷമ്യം കൊണ്ട് കുപ്രസിദ്ധി നേടിയതാണ് മലദ്വാര ഫിസ്റ്റുല. ഉയർന്ന ആവർത്തന സാദ്ധ്യത, ശസ്ത്രക്രിയയുടെ സങ്കീർണതകൾ, സർജറി കാരണമുള്ള വലിയ മുറിവുകൾ, നീണ്ട ആശുപത്രിവാസം, മുറിവിൽ ആവർത്തിച്ചുണ്ടാകുന്ന അണുബാധ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഡോക്ടറെയും രോഗിയെയും ബുദ്ധിമുട്ടിലാക്കാറുണ്ട്.

മലദ്വാര ഫിസ്റ്റുല പ്രധാനമായും രണ്ട് തരത്തിലുണ്ട്. ലളിതവും സങ്കീർണമായവയും.

ഈ രണ്ടു തരത്തിലുള്ള ഫിസ്റ്റുലയുടെയും വർഗീകരണം നടത്തിയിരിക്കുന്നത് മലദ്വാരത്തിനുള്ളിൽ കാണുന്ന വലയ പേശികളെ അടിസ്ഥാനമാക്കിയാണ്.
മലനിയന്ത്രണ ശേഷിയിൽ പ്രധാന പങ്ക് വഹിക്കുന്ന പേശികളാണിവ. ലളിതമായ ഫിസ്റ്റുലയിൽ ഫിസ്റ്റുല നാളത്തിന് ഇത്തരം വലയ പേശികളുമായി ബന്ധം വരാത്തതിനാൽ ശസ്ത്രക്രിയ താരതമ്യേന സുരക്ഷിതമായിരിക്കും.

എന്നാൽ സങ്കീർണ ഫിസ്റ്റുലയിൽ ഫിസ്റ്റുല നാളം ഇത്തരം വലയ പേശികളെ തുളച്ചു പോകുന്നതിനാൽ സർജറി കാരണം വലയ പേശികൾക്ക് കേടുപാടുകൾ ഉണ്ടാകുകയും മലനിയന്ത്രണ ശേഷിക്ക് തകരാറുണ്ടാകുകയും ചെയ്യുന്നു.

മലദ്വാരത്തിന് മുകളിലേക്ക് പോകും തോറും ഇത്തരം ഫിസ്റ്റുലകളുടെ സങ്കീർണതകൾ കൂടിക്കൂടി വരുന്നു.

S​p​n​i​c​t​e​r​i​c​ ​F​i​s​t​u​l​a,​ ​H​i​g​h​ ​a​n​a​l​ ​h​o​r​s​e​-​ ​s​h​o​e​ ​f​i​s​t​u​l​a,​ ​P​e​l​v​i​ ​-​ ​r​e​c​t​a​l​ ​f​i​s​t​u​l​a​ തുടങ്ങിയ സങ്കീർണ ഫിസ്റ്റുലകൾ സർജറി കാരണം അതിസങ്കീർണമായ അവസ്ഥകളിലേക്ക് ചെന്നെത്താറുണ്ട്. അതിനാൽ പലപ്പോഴും സർജന്മാർ കോളോസ്റ്റോമി പോലുള്ള ശസ്ത്രക്രിയയാകും നിർദ്ദേശിക്കുക.

ഫലപ്രദമായ ആയുർവേദ ചികിത്സകൾ
ആയുർവേദ ശാസ്ത്രത്തിലെ ക്ഷാരസൂത്ര ചികിത്സയുടെ അതിനൂതന സാങ്കേതിക ഹെർബെൽ തെറാപ്പി (​H​S​T​) യിലൂടെ എത്ര സങ്കീർണമായ ഫിസ്റ്റുലയും വളരെ ലളിതമായും, ആവർത്തന സാദ്ധ്യതയില്ലാതെയും, സുരക്ഷിതമായും ചികിത്സിച്ചു മാറ്റാനാകും. ആശുപത്രിവാസം വേണ്ട എന്നതും രോഗിക്ക് സ്വന്തം ജോലിയിൽ തുടർന്നുകൊണ്ട് തന്നെ ചികിത്സ സ്വീകരിക്കാം എന്നതും വലിയ മുറിവുകൾ ഉണ്ടാകില്ല എന്ന മെച്ചവും ഇതിനുണ്ട്. ഈ ചികിത്സയിൽ പ്രാവീണ്യം ലഭിച്ച ഡോക്ടർമാരാൽ അതിസങ്കീർണമായ ഫിസ്റ്റുല പോലും ലളിതവും സുരക്ഷിതമായും പരിഹരിക്കാനാകും.

ഡോ. ദിപു സുകുമാർ
വികെയർ സ്‌കിൻ ക്ലിനിക് & പൈൽസ് സെന്റർ
കാട്ടാക്കട
ഫോൺ: 944

6794293
8547191031