ബീജിംഗ് :ദേശീയ ഗാനം മോശമായി ആലപിച്ച ചൈനീസ് സുന്ദരിക്ക് ജയിൽ ശിക്ഷ. ചൈനയിൽ ഏറെ ആരാധകരുള്ള ഒാൺലൈൻ സെലിബ്രിറ്റിയായ ഇരുപത്തൊന്നുകാരി യാങ് കെയിലിക്കാണ് അഞ്ചുദിവസത്തെ ശിക്ഷ ലഭിച്ചത്. ലൈവ് യൂ ട്യൂബ് ഷോയിൽ കാർട്ടൂൺ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന രീതിയിൽ ദേശീയഗാനത്തിന്റ ആദ്യവരി ചൊല്ലിയതാണ് പ്രശ്നമായത്. ഇൗ സമയത്തെ കെയിലിയുടെ വസ്ത്രധാരണവും അംഗചലനങ്ങളും ദേശീയഗാനത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നാണ് അധികൃതരുടെ വാദം. വിചാരണയുടെ തുടക്കത്തിൽ താൻ തെറ്റൊന്നും ചെയ്തതായി കരുതുന്നില്ലെന്ന് കെയിലി വാദിച്ചെങ്കിലും അധികൃതർ നിലപാട് കടുപ്പിച്ചതോടെ ക്ഷമാപണത്തിന് തയ്യാറായി. അതിനാലാണ് ശിക്ഷ കുറഞ്ഞത്.
ചൈനയിൽ ദേശീയ ഗാനത്തെ അപമാനിക്കുന്നത് കടുത്ത കുറ്റമാണ്. ഷീ ജിൻപിങ് പ്രസിഡന്റായ ശേഷമാണ് നിയമം കർശനമാക്കിയത്. നിരവധിപേർക്ക് ഇതിനകം ശിക്ഷ ലഭിച്ചിട്ടുണ്ട്.