കൊച്ചി: സംസ്ഥാന സർക്കാരിന്റെ തൊഴിൽ നയത്തിൽ പ്രഖ്യാപിച്ച സർട്ടിഫിക്കറ്റ് ഒഫ് എക്‌സലൻസ് പദ്ധതി പ്രകാരം മികച്ച തൊഴിൽസൗഹാർദ്ദ പ്രവർത്തനം കാഴ്‌ചവച്ചതിന് ഭീമ ജുവലേഴ്‌സ് തിരുവനന്തപുരം, ആറ്രിങ്ങൽ ഷോറൂമുകൾക്ക് പുരസ്‌കാരം. കൊച്ചിയിൽ നടന്ന ചടങ്ങിൽ മന്ത്രി ടി.പി. രാമകൃഷ്‌ണൻ ഭീമ ജുവലേഴ്‌സിന് വജ്ര സർട്ടിഫിക്കറ്റ് സമ്മാനിച്ചു. ഹൈബി ഈഡൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.