കൊച്ചി: എസ്.ബി.ഐയുടെ ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമായ യോനോ ആപ്പിൽ 'യോനോ ഷോപ്പിംഗ് ഫെസ്‌റ്രിവലിന്' തുടക്കമായി. ഈമാസം 21 വരെ നടക്കുന്ന മേളയിൽ ഉപഭോക്താക്കൾക്ക് 40 ശതമാനം വരെ ഡിസ്‌കൗണ്ടുമായി ആമസോൺ, ജബോംഗ്, പെപ്പർഫ്രൈ, ടാറ്റ ക്ളിക്ക്, ഈസ് മൈ ട്രിപ്പ് തുടങ്ങി 14 ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്. ആകർഷകമായ വായ്‌പാ പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ക്രെഡിറ്ര്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് പത്തു ശതമാനം കാഷ് ബാക്ക് ഓഫറും ലഭിക്കും.
ഇലക്‌ട്രോണിക്‌സ്, ഫാഷൻ, ആഭരണങ്ങൾ, ഫർണീച്ചർ, യാത്ര തുടങ്ങിയ ഉത്‌പന്നങ്ങൾ മേളയിൽ ലഭ്യമാണ്. കഴിഞ്ഞ വർഷമാണ് എസ്.ബി.ഐ യോനോ ആപ്പ് അവതരിപ്പിച്ചത്. തുടർന്ന്, പ്രതിദിനം 25,000ത്തോളം ഇടപാടുകൾ ലഭിക്കുന്നുണ്ടെന്ന് എസ്.ബി.ഐ വ്യക്തമാക്കി.