stock
STOCK MARKET

കൊച്ചി: ധനകാര്യ ഓഹരികളുണ്ടായ കനത്ത ലാഭമെടുപ്പ് ഇന്നലെ ഇന്ത്യൻ ഓഹരി സൂചികകളെ നഷ്‌ടത്തിലേക്ക് വീഴ്‌ത്തി. സെൻസെക്‌സ് 382 പോയിന്റ് നഷ്‌ടവുമായി 34,779 പോയിന്റിലും നിഫ്‌റ്റി 131 പോയിന്റ് താഴ്‌ന്ന് 10,453ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ മൂന്നു ദിവസമായി കുറിച്ച നേട്ടം ഇന്നലെ ഒറ്റദിവസത്തെ ഇടിവോടെ സെൻസെക്‌‌സിന് നഷ്‌ടമാകുകയും ചെയ്‌തു.

ഇന്ത്യ ബുൾസ് ഹൗസിംഗ് ഫിനാൻസ്, യെസ് ബാങ്ക്, അദാനി പോർട്‌സ്, മാരുതി സുസുക്കി, ടാറ്രാ മോട്ടോഴ്‌സ്, ടാറ്രാ സ്‌റ്റീൽ, ബജാജ് ഫിനാൻസ് എന്നിവയാണ് നഷ്‌ടം നേരിട്ട പ്രമുഖ ഓഹരികൾ. ക്രൂഡോയിൽ വിലക്കുതിപ്പ്, വിദേശ നിക്ഷേപത്തിന്റെ കൊഴി‌ഞ്ഞുപോക്ക്, രൂപയുടെ തകർച്ച എന്നിവയാണ് ഓഹരി വിപണിക്ക് തിരിച്ചടിയായത്. ഡോളറിനെതിരെ 16 പൈസയുടെ നഷ്‌ടവുമായി 73.64ലാണ് രൂപ ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്.