അബുദാബി: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആസ്‌ട്രേലിയയ്ക്കു ബാറ്റിംഗ്

തകർച്ച. പാകിസ്ഥാന്റെ ഒന്നാമിന്നിംഗ്സ് സ്‌കോറായ 282 റൺസ് പിന്തുടർന്നിറങ്ങിയ ഓസീസ് രണ്ടാം ദിനമായ ഇന്നലെ 145 റൺസിന് ആൾഒൗട്ടായി. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ പാകിസ്ഥാൻ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 65/1 എന്ന നിലയിലാണ്.
അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് അബ്ബാസാണ് ഓസീസിനെ തകർത്തത്. മൂന്നു വിക്കറ്റുമായി ബിലാൽ ആസിഫ് മികച്ച പിന്തുണ നല്‍കി. യാസിർ ഷായ്ക്കാണ് ഒരു വിക്കറ്റ്.
ഓസീസ് നിരയിൽ 39 റൺസ് നേടിയ ഓപ്പണർ ആരോൺ ഫിഞ്ചാണ് ടോപ് സ്‌കോറർ. ഫിഞ്ചിനു പുറമേ 34 റൺസ് നേടിയ മിച്ചൽ സ്റ്റാർക്, 25 റൺസ് നേടിയ മാർനസ് ലാബുഷാഗ്‌നെ എന്നിവർക്കു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.
ഒരു ഘട്ടത്തിൽ ആറിനു 85 റൺസ് എന്ന നിലയിൽ പതറിയ ഓസീസിനെ സ്റ്റാർക്കാണ് 100 കടത്തിയത്.
നേരത്തെ അർദ്ധസെഞ്ച്വറി നേടിയ ഓപ്പണർ ഫഖർ സമാന്റെയും(94), നായകൻ സർഫ്രാസ് അഹമ്മദിന്റെയും (94) മികച്ച ബാറ്റിംഗാണ് പാകിസ്ഥാനെ മാന്യമായ സ്‌കോറിൽ എത്തിച്ചത്.