pic
Dollar

ന്യൂഡൽഹി: നടപ്പു കലണ്ടർ വർഷത്തെ ആദ്യ പകുതിയിൽ 2,200 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ഇന്ത്യ നേടിയെന്ന് യു.എന്നിന്റെ റിപ്പോർട്ട്. ഇക്കാലയളവിൽ ആഗോള തലത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം 41 ശതമാനം ഇടിഞ്ഞു. 2018ന്റെ ആദ്യ പകുതിയിൽ 7,000 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം നേടി ചൈനയാണ് ഇക്കാര്യത്തിൽ ഒന്നാമതെത്തിയത്. 6,550 കോടി ഡോളർ ആകർഷിച്ച ബ്രിട്ടൻ രണ്ടാംസ്ഥാനത്തെത്തി. മൂന്നാമതുള്ള അമേരിക്ക നേടിയ നിക്ഷേപം 4,650 കോടി ഡോളറാണ്. നെതർലൻഡ്‌സ് 4,400 കോടി ഡോളറും ഓസ്‌ട്രേലിയ 3,610 കോടി ഡോളറും സിംഗപ്പൂർ 3,470 കോടി ഡോളറും നേടി. 2,550 കോടി ഡോളറാണ് ബ്രസീൽ നേടിയത്.