പൂനെ: ബധിരയും മൂകയുമായ മിലിട്ടറി ആശുപത്രി ജീവനക്കാരിയെ നാലുവർഷമായി ലൈംഗികമായി പീഢിപ്പിച്ച നാല് ജവാൻമാർക്കെതിരെ കേസെടുത്തു. ഖഡ്കി മിലിട്ടറി ആശുപത്രിയിൽ ഗ്രേഡ് 4 ജീവനക്കാരിയായി ജോലി ചെയ്യുന്ന സ്ത്രീയെയയാണ് നാലു ജവാൻമാർ ചേർന്ന് പീഡിപ്പിച്ചത്. ഇൻഡോറിലുള്ള ഒരു എൻ.ജി.ഒയെ സമീപിച്ചാണ് ഇവർ പീഡന വിവരം അറിയിച്ചത്. ജവാൻമാരിലൊരാളാണ് ആദ്യമായി ആശുപത്രിയുടെ ബാത്ത്റൂമിൽ വച്ച് തന്നെ മാനഭംഗപ്പെടുത്തുകയായിരുന്നെന്നും ഇവരുടെ മൊഴിയിൽ പറയുന്നു. ഇക്കാര്യം ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിനെ മൊബൈൽ സന്ദേശം വഴി അറിയിച്ചെങ്കിലും തന്നെ സഹായിക്കുന്നതിനു പകരം പ്രതികൾക്ക് ഒത്താശ ചെയ്യുകയായിരുന്നെന്നും ഇവർ പറഞ്ഞു. പിന്നീട് പല തവണ ഇവർ പീഡനത്തിനിരയായി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ജവാൻമാർ സ്ത്രീയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭർത്താവ് മരിച്ച സ്ത്രീക്ക് പന്ത്രണ്ടു വയസുള്ള ഒരു മകനുണ്ട്.