ഹരിപ്പാട്: ക്ഷേത്ര കലകളുടെ പരിപോഷണത്തിനായി മണ്ണാറശാല ശ്രീനാഗരാജസ്വാമി ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ മണ്ണാറശാല ശ്രീനാഗരാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരങ്ങൾ ഒക്ടോബർ 30ന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. കലാമണ്ഡലം സരസ്വതി (നൃത്തം), തൃശ്ശൂർ വി.രാമചന്ദ്രൻ (ഗീതം), ആയാംകുടി കുട്ടപ്പ മാരാർ (വാദ്യം), കലാമണ്ഡലം രാമ ചാക്യാർ (നാട്യം) എന്നിവർക്കാണ് പുരസ്‌കാരം. കലാമണ്ഡലം ഗോപി, കുറൂർ വാസുദേവൻ നമ്പൂതിരി, തിരുവിഴ ജയശങ്കർ, കലാമണ്ഡലം ക്ഷേമവതി, പാറശാല ബി. പൊന്നമ്മാൾ, ചെർപ്പുളശ്ശേരി ശിവൻ എന്നിവരാണ് മുൻവർഷങ്ങളിൽ മണ്ണാറശാല ശ്രീനാഗരാജ പുരസ്‌കാരത്തിന് അർഹരായവർ..