protest

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വൻ പ്രക്ഷോഭങ്ങൾ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ കടുത്ത നടപടിക്കൊരുങ്ങി ജില്ലാ ഭരണകൂടം. സന്നിധാനം, പമ്പ, നിലയ്‌ക്കൽ, ഇളവുങ്കൽ എന്നിവിടങ്ങളിൽ കളക്‌ടർ നിരോധനാജ്ഞ (144) പ്രഖ്യാപിച്ചു. പ്രതിഷേധങ്ങൾ ഒരുതരത്തിലും അനുവദിക്കില്ലെന്നും ജില്ലാ കളക്‌ടർ അറിയിച്ചു. 30 കി.മീ ദൂര പരിധിയിൽ പ്രതിഷേധങ്ങൾ അനുവദിക്കില്ല. ആവശ്യമെങ്കിൽ നിരോധനാജ്ഞ നീട്ടുമെന്നും കളക്‌ടർ അറിയിച്ചിട്ടുണ്ട്.

എന്നാൽ തീർത്ഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.സമീപഭാവിയിലൊന്നും ശബരിമലയിൽ നിരോധനാജ്ഞ ഉണ്ടായിട്ടില്ല. അത്യപൂർവമായ അക്രമസംഭവങ്ങൾ ശബരിമലയിൽ അരങ്ങേറിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ കടുത്ത നടപടി.

പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ നിലയ്‌ക്കലിൽ നിന്നുൾപ്പടെ സമരക്കാരെ പൂർണമായി ഒഴിപ്പിയ്‌ക്കാനാണ് പൊലീസിന് ഇപ്പോൾ ഉന്നതഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം.