astro

അശ്വതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കലാരംഗത്ത് പുതിയ അവസരങ്ങൾ ലഭിക്കും. ഭൂമി, വാഹനം, ഗൃഹോപകരണങ്ങൾ ഇവ സമ്പാദിക്കാൻ അവസരം ഉണ്ടാകും. ശിവന് കൂവളമാല, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരം. വെള്ളിയാഴ്ച ദിവസം അനുകൂലം.

ഭരണി: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.സാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. സഹോദര ഗുണം ഉണ്ടാകും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. വ്യാഴാഴ്ച ദിവസം അനുകൂലം.

കാർത്തിക: കർമ്മരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. ക്ഷേത്രങ്ങളിൽ അന്നദാനം നടത്തണം. വെള്ളിയാഴ്ച ദിവസം അനുകൂലം.

രോഹിണി: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. വിദേശത്തുള്ളവർക്ക് ഔദ്യോഗികമായ മേൻമ അനുഭവപ്പെടും. പിതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. പഴയ വാഹനം ലാഭത്തിന് വാങ്ങാൻ സാധിക്കും. കർമ്മഗുണം ലഭിക്കും. ഹനുമാൻ സ്വാമിക്ക് വെണ്ണ, വടമാല ചാർത്തണം. ചൊവ്വാഴ്ച ദിവസം അനുകൂലം.

മകയിരം: വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പിതൃസമ്പത്ത് അനുഭവയോഗത്തിൽ വന്നു ചേരും. സന്താനങ്ങളാൽ ധനലാഭം പ്രതീക്ഷിക്കാം. സാമ്പത്തികപ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ദുർഗാ ദേവിക്ക് നെയ്വിളക്ക് നടത്തണം. ചൊവ്വാഴ്ച ദിവസം അനുകൂലം.

തിരുവാതിര: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. സംസാരം മുഖേന ശത്രുക്കൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. കണ്ടകശനികാലമായതിനാൽ ദമ്പതികൾ തമ്മിൽ കലഹിക്കും. വസ്തുവകകൾ വിൽക്കുവാൻ ശ്രമിക്കുന്നവർക്ക് അത് സാധിക്കുമെങ്കിലും പ്രതീക്ഷിച്ചത്ര ലാഭം ലഭിക്കുകയില്ല. ഹനുമാൻ സ്വാമിക്ക് വടമാല ചാർത്തണം. വെള്ളിയാഴ്ച ദിവസം അനുകൂലം.

പുണർതം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. കണ്ടകശ്ശനികാലമായതിനാൽ കേസുകളിൽ വളരെ ചിന്തിച്ചു മാത്രം തീരുമാനങ്ങൾ എടുക്കേണ്ടതാണ്. നരസിംഹമൂർത്തിക്ക് പാനകം നടത്തുക, ചൊവ്വാഴ്ച ദിവസം അനുകൂലം.

പൂയം: കർമ്മഗുണം ലഭിക്കും ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. പലവിധത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. നാഗരാജക്ഷേത്ര ദർശനം ഉത്തമം. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

ആയില്യം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പ്രൊമോഷന് വേണ്ടി ശ്രമിക്കുന്ന സർക്കാർ ജീവനക്കാർക്ക് അനുകൂല സമയം. ഉന്നതവിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ശത്രുജയത്തിന് സാദ്ധ്യതയുണ്ട്. മണ്ണാറശ്ശാല ക്ഷേത്ര ദർശനം ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.

മകം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ആലോചിച്ച് തീരുമാനങ്ങൾ കൈകൊള്ളുക. ബന്ധുജനവിരോധം ഉണ്ടാകും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. മാതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ശിവക്ഷേത്ര ദർശനം ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.

പൂരം: കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല. വിദേശത്തുള്ളവർക്ക് ഔദ്യോഗികമായ മേന്മ അനുഭവപ്പെടും. വിഷ്ണുക്ഷേത്ര ദർശനം ഉത്തമം. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

ഉത്രം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സിനിമാ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ഇന്റർവ്യുകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കഠിനമായി പരിശ്രമിക്കേണ്ടി വരും. ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

അത്തം: നൂതന ഗൃഹലാഭത്തിന് സാദ്ധ്യത. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. ഇന്റർവ്യൂ കഴിഞ്ഞ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് കിട്ടാൻ കാലതാമസം എടുക്കും. കണ്ടകശ്ശനികാലമായതിനാൽ അസമയത്തുള്ള യാത്ര കഴിവതും ഒഴുവാക്കുക. ശിവന് കൂവളമാല, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. വെള്ളിയാഴ്ച ദിവസം അനുകൂലം.

ചിത്തിര: വിദ്യാർത്ഥികൾക്ക് കലാകായിക രംഗങ്ങളിൽ താത്പര്യം വർദ്ധിക്കും. കണ്ടകശ്ശനികാലമായതിനാൽ വിദേശത്ത് ജോലി ചെയ്യുന്നർക്ക് ധാരാളം ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും. ശനിയാഴ്ച ദിവസം അയ്യപ്പക്ഷേത്ര ദർശനം, ശിവന് ജലധാര, പഞ്ചാക്ഷരീ മന്ത്രജപം ഇവ പരിഹാരമാകുന്നു. വ്യാഴാഴ്ച ദിവസം അനുകൂലം.

ചോതി: സാമ്പത്തിക നേട്ടം ഉണ്ടാകും, സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും.വിദ്യാർത്ഥികൾക്ക് അനുകൂ ല സമയം.സഹോദര ഗുണം പ്രതീക്ഷിക്കാം. ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം നിവേദിക്കുകയും ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.

വിശാഖം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഏഴരശനികാലമായതിനാൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത സ്ഥലമാറ്റം പ്രതീക്ഷിക്കാം. ദേവാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കീർത്തിക്കുറവും സ്ഥാനഭ്രംശവും വരാം. ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

അനിഴം: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. നിസാരകാര്യങ്ങളെ മുൻനിർത്തി വാദപ്രതി വാദങ്ങളിലേർപ്പെടും. പട്ടാളക്കാർക്ക് അർഹതപ്പെട്ട ആനുകൂലങ്ങൾ അനുവദിച്ചു കിട്ടും. ഏഴരശനികാലമായതിനാൽ തൊഴിൽപരമായി ശ്രദ്ധിക്കുക. നരസിംഹമൂർത്തിക്ക് പാനകം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.

കേട്ട: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പിതാവിന്റെ ആരോഗ്യനില മെച്ചമാകും. ശിവന് കൂവളമാല, ജലധാര, പഞ്ചാക്ഷരീ മന്ത്രം ഇവ പരിഹാരമാകുന്നു. ചൊവ്വാഴ്ച ദിവസം അനുകൂലം.

മൂലം:കർമ്മപുഷ്ടിക്കു തടസങ്ങൾ ഉണ്ടാകും, ദമ്പതികൾ തമ്മിൽ കലഹിക്കും. ഏഴരശനികാലമായതിനാൽ ബന്ധുജന വിരോധം ഉണ്ടാകാം. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക. ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക. ചൊവ്വാഴ്ച ദിവസം അനുകൂലം.

പൂരാടം: വാഹന വ്യവസായികൾക്ക് അനുകൂല സമയം. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഏഴരശനികാലമായതിനാൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. ദുർഗാദേവിക്ക് നെയ് വിളക്ക് നടത്തുന്നത് ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.

ഉത്രാടം: ബിസിനസ്സ് രംഗത്ത് മത്സരങ്ങൾ നേരിടും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ആരോഗ്യപരമായി ശ്രദ്ധിക്കുക, ഏഴരശനികാലമായതിനാൽ ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ചൊവ്വാഴ്ച ദിവസം അനുകൂലം. മഹാഗണപതിക്ക് ഭാഗ്യസൂക്താർച്ചന നടത്തുക.

തിരുവോണം: ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കർമ്മഗുണം ലഭിക്കും. ഏഴരശനികാലമായതിനാൽ മാതാവുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പ്രശസ്തി വർദ്ധിക്കും. വിശേഷ വസ്ത്രാഭരണങ്ങൾ ലഭിക്കും. ശ്രീകൃഷ്ണസ്വാമിക്ക് ത്രിമധുരം നിവേദിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.

അവിട്ടം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പിതൃഗുണം ലഭിക്കും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മാതാവിൽ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. കർമ്മപുഷ്ടിക്ക് തടസ്സങ്ങൾ നേരിടും. നരസിംഹമൂർത്തിക്ക് പാനകം നടത്തുക. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.

ചതയം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വ്യാഴാഴ്ച ദിവസം വിഷ്ണുക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുക.ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.

പൂരുരുട്ടാതി: പിതൃഗുണം ലഭിക്കും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. സന്താനഗുണം പ്രതീക്ഷിക്കാം. തൊഴിലിൽ നിന്നുള്ള ആദായം കുറയും.കർമ്മപുഷ്ടിക്കു തടസ്സങ്ങൾ നേരിടും. വെള്ളിയാഴ്ച ദിവസം ദേവീ ദർശനം നടത്തുന്നത് ഉത്തമം.വ്യാഴാഴ്ച ദിവസം അനുകൂലം.

ഉത്രട്ടാതി: വിവാഹാദിമംഗളകർമ്മങ്ങളിൽ പങ്കെടുക്കും. അസാധാരണ വാക്സാമർത്ഥ്യം പ്രകടമാക്കും. ശാരീരിക അസുഖങ്ങൾ മാറികിട്ടും. ദേവീപ്രീതി വരുത്തുകയും, വെള്ളിയാഴ്ച ദിവസം ക്ഷേത്രദർശനവും ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.

രേവതി: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സന്താനങ്ങളാൽ ഭാഗ്യവും ധനലാഭവും ഉണ്ടാകും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. എന്തും തുറന്നുപറയുന്ന സ്വഭാവം കാരണം ശത്രുത വർദ്ധിക്കും.സർക്കാർ ജീവനക്കാർക്ക് അനുകൂലസമയം. ശിവക്ഷേത്ര ദർശനം ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.