ബംഗ്ളുരു : മഴ തടസപ്പെടുത്തിയ ആദ്യസെമി ഫൈനൽ മത്സരത്തിൽ ഹൈദരാബാദിനെ 60 റൺസിന് തോൽപ്പിച്ച് മുംബയ് വിജയ് ഹസാരേ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിലെത്തി.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 50 ഒാവറിൽ 246/8 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ മുംബയ് 25 ഒാവറിൽ 155/2 എന്ന സ്കോറിലെത്തിയപ്പോൾ മഴ കളി തടസപ്പെടുത്തി. തുടർന്ന് വി. ജയദേവൻ മഴ നിയമം അനുസരിച്ച് മുംബയ്യെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഹൈദരാബാദിനുവേണ്ടി രോഹിത് റായ്ഡു (121) സെഞ്ച്വറി നേടിയപ്പോൾ മുംബയ്ക്ക് വേണ്ടി പൃഥ്വി ഷായും (61), ശ്രേയസ് അയ്യരും (55 നോട്ടൗട്ട്) അർദ്ധ സെഞ്ച്വറികൾ നേടി