ജമൈക്ക : ഇന്ത്യയ്ക്കെതിരായ ഏകദിന ട്വന്റി 20 പരമ്പരകൾക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിൽനിന്ന് ഒാപ്പണർ എവിൻ ലെവിസ് പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറ്റമെന്ന് ലെവിസ് അറിയിച്ചെങ്കിലും വിൻഡീസ് ക്രിക്കറ്റ് ബോർഡ് കരാർ അനുവദിക്കാത്തതിന്റെ പ്രതിഷേധമാണ് പിൻമാറ്റമെന്നാണ് കരുതുന്നത്. ഏകദിന ടീമിൽ കിരൺ പവലിനെയും ട്വന്റി 20 ടീമിൽ നിക്കോളാസ് പൂരനെയും ലെവിസിന്റെ പകരക്കാരനായി ഉൾപ്പെടുത്തിയിട്ടുണ്ട്.