പമ്പ: ശബരിമലയിൽ പൊലീസിനെ ഉൾപ്പെടെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാൻ പൊലീസിനെ സഹായിച്ചത് പന്തളം രാജകുടുംബം പ്രതിനിധി. നടതുറക്കുന്ന സമയത്ത് പന്പയിൽ നടന്ന കല്ലേറിൽ പങ്കെടുത്ത നാല് പേരെ പിടികൂടുന്നതിന് രാജ കുടുംബ പ്രതിനിധി സഹായിച്ചത്.
പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായതോടെയാണ് പൊലീസ് കർശന നടപടി സ്വീകരിച്ചത്. പൊലീസ് ലാത്തി വീശിയതോടെ നാല് പേർ പന്തളം രാജകുടുംബ പ്രതിനിധിയുടെ കെട്ടിടത്തിലേക്ക് കയറി ഒളിക്കുകയായിരുന്നു. ഇവരെ കസ്റ്റഡിയിൽ എടുക്കാൻ പന്തളം രാജകുടുംബ പ്രതിനിധി തന്നെ പൊലീസിനെ അനുവദിക്കുകയായിരുന്നു.