cane

ഹൂസ്റ്റൺ: ഫ്രണ്ട്സ് ഒഫ് തിരുവല്ല ഹൂസ്റ്റൺ ചാപ്റ്ററിന്റെയും കേരള ഫെഡറേഷൻ ഒഫ് ദി ബ്ലൈൻഡ്‌കോട്ടയം ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനമാചരിച്ചു. കേരളത്തിൽ ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലെ പ്രദേശങ്ങളിലെ അംഗങ്ങൾക്കായി ഫ്രണ്ട്സ് ഒഫ് തിരുവല്ല ഹൂസ്റ്റൺ സ്‌പോൺസർ ചെയ്ത 400ൽ പരം വൈറ്റ് കെയ്നുകളും വിതരണം ചെയ്തു.

കേരളം ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് (കെ.എഫ്.ബി) സംസ്ഥാന പ്രസിഡന്റ് കെ. ജെ. വർഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫ്രണ്ട്സ് ഒഫ് തിരുവല്ല ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ഈശോ ജേക്കബ് കെയിനുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. കോട്ടയം പ്രസ് ക്ലബ് പ്രസിഡണ്ട് സാനുജോർജ് 'പ്രകൃതി ദുരന്തങ്ങളിൽ ഭിന്നശേഷിക്കാർക്കു കൈത്താങ്ങായി മാധ്യമങ്ങൾ' എന്ന വിക്ഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി.