പത്തനംതിട്ട: ശബരിമലയിൽ അച്ചടക്കമില്ലാതെയാണ് പൊലീസ് പെരുമാറുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ. നാളെ സമരമുഖത്ത് ആരും ഉണ്ടാവരുതെന്ന തരത്തിലാണ് മർദ്ദനം നടത്തിയിരിക്കുന്നതെന്നും നാമജപത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെയടക്കം പൊലീസ് അറസ്റ്റ് ചെയ്‌ത് കൊണ്ട് പോയെന്നും സുധാകരൻ വ്യക്തമാക്കി.
നടന്ന് പോകുന്നവരെയും ബെെക്കിൽ പോകുന്നവരെയൊക്കെ പൊലീസ് ലാത്തി കൊണ്ട് അടിക്കുകയായിരുന്നു. കയറൂരി വിട്ടത് പോലെയാണ് പൊലീസി പെരുമാറുന്നത്. സ്ത്രീകളെയടക്കം മർദ്ദിച്ച് അവശരാക്കുകയായിരുന്നു. പൊലീസുകാരുടെ അച്ചടക്ക രാഹിത്യമാണ് സമരമുഖത്ത് കാണുന്നത്.
മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ചക് ഗുരുതരമായ തെറ്റ് തന്നെയാണ്. അത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് നടന്നത്. സമാധാനപരമായ സമര രീതിയാണ് തങ്ങൾ ഉദ്ദേശിച്ചത്. സൂചന സമരം മാത്രമാണ് ഉദ്ദേശിച്ചിരുന്നത്. ബാക്കിയെല്ലാം ആലോചിച്ച് തീരുമാനിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.