തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന അക്രമ സമരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി നടിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവതി രംഗത്തെത്തി. പ്രളയം പോലെ തന്നെ ഭക്തിയുടെ പേരിൽ നടക്കുന്ന ഇത്തരം അക്രമങ്ങളെയും മലയാളികൾ നേരിടുമെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പ്രളയം പോലെ തന്നെയാണ് ഈ ദുരന്തവും.ഇത് നമ്മൾ ഉണ്ടാക്കുന്നത്. ഭക്തിയുടെ പേരിൽ നടക്കുന്ന അക്രമം നമ്മെ വിഘടിപ്പിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞു. അത് ഇപ്പോൾ തന്നെ പ്രാവർത്തകമാക്കാൻ ശ്രമിക്കുന്നവർ ഒരു കാര്യം ഓർക്കണം. ചോര പുഴ ഒഴുക്കാൻ കച്ച കെട്ടി ഇറങ്ങിയവരുടെ ഇടയിലേക്കാണ് നിങ്ങൾ പോകുന്നത്.അങ്ങനെ ചെയ്യുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ട്.20l9ഇലക്ഷൻ ആണ്. മലയാളികളായിരുന്നവരെ ഹിന്ദുവാക്കാനും ക്രിസ്ത്യാനി ആക്കാന്നും മുസൽമാനാക്കാനും ഏറെക്കാലമായി നടന്ന് വരുന്ന ശ്രമം ഫലം കാണുകയാണ്. സൈന്യത്തെ ഇറക്കി രാഷ്ട്രപതി ഭരണം കൊണ്ടു വരാനുള്ള 4 വർഷമായി നടക്കുന്ന ശ്രമം ഫലിക്കും എന്ന് തോന്നുന്നു.ഭക്തിയുള്ളവർ സമാധാനത്തിന് വേണ്ടി നിലകൊള്ളണം. എല്ലാത്തിലും വലുതാണ് കേരളത്തിന്റെ ഐക്യം.ദയവ് ചെയ്ത് നമുക്ക് ഒറ്റക്കെട്ടായി നിൽക്കാം. വർഗ്ഗീയത തുലയണം. കണ്ട് നിൽക്കാൻ പറ്റാത്ത അക്രമമാണ് അഴിച്ച് വിടുന്നത്. സുപ്രീം കോടതി വിധി കൊണ്ട് വർഗ്ഗീയ സംഘടനകൾ വലിയ നേട്ടം കൊയ്യും.