അർദ്ധസൈനിക സേനാവിഭാഗമായ ഇൻഡോടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സിന്റെ (ഐ.ടി.ബി.പി.എഫ്.) ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലേക്ക് കോൺസ്റ്റബിൾ തസ്തികയിൽ ആകെ 218 ഒഴിവുകളുണ്ട് (ജനറൽ 110, ഒ.ബി.സി. 59, എസ്.സി. 33, എസ്.ടി. 16). സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.യോഗ്യത: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം. ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/കംപ്യൂട്ടർ ബ്രാഞ്ചുകളിൽ ഏതിലെങ്കിലും രണ്ടുവർഷത്തെ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്/ ഡിപ്ലോമ.ശമ്പളം: 21,700 - 69100 രൂപ.അപേക്ഷിക്കേണ്ട വിധം: ഒക്ടോബർ 29ന് recruitment.itbpolice.nic.in എന്ന വെബ്സൈറ്റിൽ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിക്കും. സംശയങ്ങൾ ദൂരീകരിക്കാൻ 01124369482 എന്ന നമ്പറിൽ ബന്ധപ്പെടാം. അവസാന തീയതി: നവംബർ 27.
നിംഹാൻസിൽ
ബംഗളൂരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിൽ ഗ്രൂപ്പ് എ തസ്തികയിൽ മെഡിക്കൽ സൂപ്രണ്ടന്റ് -1, ഫിസിസ്റ്റ് ഫോർ സ്ലൈക്ലോട്രോൺ -1, ലക്ചറർ നഴ്സിംഗ് കോളേജ്-1, വെറ്റേറിനറിയൻ -1, റിസർച്ച് അസോസിയറ്റ് (റേഡിയോ കെമിസ്ട്രിഅക്കാഡമിക്) -1, സീനിയർ സയന്റിഫിക് ഓഫീസർ -2 ഗ്രൂപ്പ് ബി തസ്തികയിൽ അസി. ഡയറ്റീഷ്യൻ -1, ഇഇജി ടെക്നീഷ്യൻ 04, ജൂനിയർ സയന്റിഫിക് ഓഫീസർ -3, ഒക്യുപേഷണൽ തെറാപിസ്റ്റ് -1, ജൂനിയർഓപറേഷൻ തിയറ്റർ ടെക്നീഷ്യൻ -2, ഓർത്തോടിസ്റ്റ് -1, സ്പീച്ച്തെറാപിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് -1, സീനിയർ സയന്റിഫിക് അസി.(ബിഎംഇഗ്രേഡ് രണ്ട്)-1, മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് -8, ടെക്നീഷ്യൻ (ന്യൂക്ലിയർ മെഡിസിൻനോൺ അക്കാഡമിക്) -1, ന്യൂറോ അനസ്തീഷ്യാ ടെക്നോളജിസ്റ്റ് -4, റേഡിയോളജിക്കൽ ടെക്നോളജിസ്റ്റ് -7, ഗ്രൂപ്പ് സി തസ്തികയിൽ ബോയിലർ ഓപറേറ്റർ -1, ലീഗൽ അസി. -1, ഇൻസ്ട്രുമെന്റ് മെക്കാനിക് -2, അസി.ഇൻസ്ട്രക്ടർ- 12, അസി. ഇൻസ്ട്രക്ടർ (നഴ്സിംഗ് എയ്ഡ്) -1, അസി.ഇൻസ്ട്രക്ടർ (ഫിറ്റർ)-1 ഒഴിവുണ്ട്.
www.nimhans.ac.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ്ചെയ്ത് പൂരിപ്പിച്ച് The Director, NIMHANS, P.B.No.2900, Hosur Road, Bengaluru - 560 029, India എന്ന വിലാസത്തിൽ നവംബർ 12നകം ലഭിക്കത്തക്കവിധം അയക്കണം.
വിശദവിവരം വെബ്സൈറ്റിൽ ലഭിക്കും.
ആം ആദ്മി മൊഹല്ല ക്ലിനിക്കിൽ 600 ഒഴിവ്
ഡൽഹി സർക്കാരിന്റെ ഹെൽത്ത് സർവീസിൽ ആം ആദ്മി മൊഹല്ല ക്ലിനിക്കിൽ ഫാർമസിസ്റ്റ് 200, മൊഹല്ല ക്ലിനിക് അസിസ്റ്റന്റ് 200, മൾടി ടാസ്ക് ഓഫീസർ 200 എന്നിങ്ങനെ ഒഴിവുണ്ട്. ഫാർമസിസ്റ്റ് യോഗ്യത ഫർമസിയിൽ ഡിപ്ലോമ/ ബിരുദം. ഡെൽഹി ഫാർമസി കൗൺസിൽ രജിസ്റ്റർ ചെയ്യണം. ക്ലിനിക് അസിസ്റ്റന്റ് ഓക്സിലറി നഴ്സിംഗ് മിഡ്വൈഫറി കോഴ്സ് ജയിക്കണം. ഡൽഹി നഴ്സിംഗ് കൗൺസിലിൽ രജിസ്ട്രേഷൻ. മൾടി ടാസ്ക് വർക്കർ പത്താം ക്ലാസ്സ് ജയിക്കണം, പ്രഥമശുശ്രൂഷയിൽ സെന്റ് ജോൺ ആംബുലൻസ് ബ്രിഗേഡിൽനിന്ന് പരിശീലനം നേടിയ സർടിഫിക്കറ്റ് വേണം.ഫാർമസിസ്റ്റ്, മൊഹല്ല ക്ലിനിക് അസിസ്റ്റന്റ് പ്രായം 20-50. മൾടി ടാസ്ക് വർക്കർ 18-35. എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 21. വിശദവിവരത്തിന് www.health.delhigov.nic.in/www.mamc.ac.in
കേരള സ്റ്റാർട് അപ് മിഷനിൽ
കേരള സ്റ്റാർട് അപ് മിഷനിൽ അസിസ്റ്റന്റ് മാനേജർ/ മാനേജർ(അക്കൗണ്ടസ്സ്), പ്രോജക്ട് എക്സികയൂട്ടീവ്സ്, അസി. മാനേജർ, പ്രോജക്ട് കോഓർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ, ടെക്നിക്കൽ ഓഫീസർ തസ്തികകളിൽ ഒഴിവുണ്ട്. ഓരോ തസ്തികക്കും ആവശ്യമായ യോഗ്യത, ഒഴിവുകളുടെ എണ്ണം, പ്രായം, പരിചയം എന്നിവ സംബന്ധിച്ചെല്ലാം വിശദമായി startupmission.kerala.gov.in/careerstartupmission.kerala.gov.in/career എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 24 .
വ്യോമസേനയിൽ എയർമാൻ
വ്യോമസേനയുടെ ഗ്രൂപ്പ്-വൈ ട്രേഡിൽ (നോൺ ടെക്നിക്കൽ) എയർമാനാകാൻ അവസരം. അവിവാഹിതരായ പുരുഷന്മാർക്കേ അപേക്ഷിക്കാനാവൂ. വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ജയം/തത്തുല്യം. സ്പോർട്സിൽ ഇന്ത്യയെ രാജ്യാന്തര/ദേശീയതലത്തിൽ പ്രതിനിധീകരിച്ചവർക്ക് കുറഞ്ഞ യോഗ്യത പത്താം ക്ലാസ്സ്. നിഷ്കർഷിക്കുന്ന സ്പോർട്സ് യോഗ്യത വേണം. ഉയർന്ന പ്രായ പരിധി 21. 1998 ജനുവരി 13നും 2002 ജനുവരി രണ്ടിനും ഇടയിൽ(ഇരുതിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. ഉയരം 152.5 സെ.മീ, നെഞ്ച് കുറഞ്ഞത് അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. അപേക്ഷിക്കേണ്ടത് സംബന്ധിച്ച വിശദവിവരം www.indianairforce.nic.in ൽ ലഭിക്കും.
അമ്യൂണിഷൻ ഫാക്ടറി
മഹാരാഷ്ട്ര അമ്യൂണിഷൻ ഫാക്ടറിയിലേക്ക് ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.afk.gov.in. വിലാസം: Sr. General Manager,Ammunition Factory Khadki,Pune, Maharashtra, PIN- 411 003 . ഒക്ടോബർ 31 വരെ അപേക്ഷിക്കാം.
സമീറിൽ
സൊസൈറ്റി ഫോർ അപ്ളൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് ആൻഡ് റിസേച്ചിൽ 28 തസ്തികകളിൽ ഒഴിവ്. കെമിക്കൽ എൻജിനീയറിംഗ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ , മെക്കാനിക്കൽ എൻജിനീയറിംഗ്, കംപ്യൂട്ടർ സയൻസ് എൻജിനീയറിംഗ് തസ്തികയിൽ ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് : www.sameer.gov.in . വിലാസം: SAMEER,I. I. T Campus,Hill Side,Powai, Mumbai 400076 . വാക് ഇൻ ഇന്റർവ്യൂ: 23, 24 തീയതികളിൽ.
ഫിലിം ഡെവലപ്മെന്റ് കോർപറേഷനിൽ
കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷനിൽ ബിസിനസ് മാനേജർ, കൺഫോർമിസ്റ്റ് തസ്തികകളിൽ ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 20. വിശദവിവരത്തിന് www.ksfdc.in
റെഡ്ക്രോസ് സൊസൈറ്റിയിൽ
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ കേരള ഘടകം ഓപറേഷൻസ് ഹെഡ് , ഫിനാൻസ് ഓഫീസർ , ഹെൽത്ത് ആൻഡ് ഹൈജീൻ ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഇന്ന്. വിശദവിവരത്തിന് : redcrosskerala.org
1200 ബാങ്കിംഗ് അസോസിയേറ്റ്സ്
ദ ജമ്മു ആൻഡ് കശ്മീർ ബാങ്ക് ലിമിറ്റഡിൽ ബാങ്കിംഗ് അസോസിയേറ്റ് തസ്തികയിൽ 1200 ഒഴിവുണ്ട്. യോഗ്യത 55 ശതമാനം മാർക്കോടെ ബിരുദം/ ബിരുദാനന്തരബിരുദമോ അതിനുമുകളിലോ. പ്രായം 18‐32. ജമ്മു ആൻഡ് കശ്മീരിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. വിശദവിവരം www.jkbank.com , www.jkbank.com.
ആർമിയിൽ മതാദ്ധ്യാപകർ
ഇന്ത്യൻ ആർമിയിൽ ജൂനിയർ കമീഷൻഡ് ഓഫീസറാവാൻ (മതാദ്ധ്യാപകർ) അവസരം. പുരുഷന്മാർക്കാണ് അവസരം. പണ്ഡിറ്റ് -78, ഗ്രന്ഥി -6, പാതിരി -2, പണ്ഡിറ്റ് ഗൂർഖ -3, മൗലവി(ഷിയ) -1, മൗലവി (സുന്നി) -1, ബുദ്ധസന്യാസി -1 എന്നിങ്ങനെ 96 ഒഴിവുണ്ട്. പ്രായം 25‐34. 2019 ഒക്ടോബർ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷിക്കേണ്ടത് സംബന്ധിച്ച് വിശദവിവരം www.joinindianarmy.nic.in www.joinindianarmy.nic.inൽ. അവസാനതിയതി നവംബർ 03.
എം.എസ്.ടി.സി
കേന്ദ്ര ഗവ: സ്ഥാപനമായ എം.എസ്.ടി.സിയിൽ തിരുവനന്തപുരം അടക്കം നിരവധി ഒഴിവുകൾ. ഒക്ടോബർ 21 വരെ അപേക്ഷിക്കാം. പ്യൂൺ, കമ്പ്യൂട്ടർ അസിസ്റ്റന്റ്, സ്റ്റെനോ തുടങ്ങിയ തസ്തികളിലാണ് ഒഴിവ്. യോഗ്യത: പത്താം ക്ലാസ് മുതൽ | ശമ്പളം: 30,000 വരെ കൂടുതൽ വിവരങ്ങൾക്ക് : www.mstcindia.co.in.
ഐ.എസ്. ആർ.ഒയിൽ
ഐ.എസ്. ആർ.ഒയിൽ ടെക്നീഷ്യൻ ആകാം. അവസാന തീയതി: ഒക്ടോബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം. 38 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് :www.isro.gov.in
ബാങ്ക് ഒഫ് ബറോഡയിൽ ഫിനാൻഷ്യലിൽ മാനേജർ
ബാങ്ക് ഓഫ് ബറോഡയിൽ ഫിനാൻഷ്യലിൽ മാനേജർ തസ്തികയിൽ ഒഴിവ്. അവസാന തീയതി: നവംബർ 1.കൂടുതൽ വിവരങ്ങൾക്ക് : www.bankofbaroda.com