ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ ക്ഷേത്രങ്ങളിൽ ഈ വർഷത്തെ മണ്ഡലം മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് കരാടിസ്ഥാനത്തിൽ താൽക്കാലിക സെക്യൂരിറ്റി ഗാർഡായി സേവനമനുഷ്ടിക്കാൻ വിമുക്തഭടൻമാർക്കും, സംസ്ഥാന പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് തുടങ്ങിയ സേനകളിൽ നിന്നും വിരമിച്ചവർക്കും അവസരം. മേൽപ്പറഞ്ഞ ഏതെങ്കിലും സർവീസിൽ കുറഞ്ഞത് അഞ്ചുവർഷം ജോലിനോക്കിയിട്ടുള്ളവരും അറുപത് വയസ് പൂർത്തിയാകാത്തവരും ശാരീരിക ശേഷി ഉള്ളവരും ആയ ഹിന്ദുവിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്കുമാണ് അവസരം ലഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്.താൽപ്പര്യമുള്ളവർക്ക് www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25. കൂടുതൽ വിവരങ്ങൾക്ക് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസുമായി 0471 2316475 എന്ന നമ്പരിൽ ബന്ധപ്പെടണം.
അംബേദ്കർ യൂണിവേഴ്സിറ്റിയിൽ
ഡൽഹി അംബേദ്കർ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. ബിസിനസ് സ്റ്റഡീസ്, സോഷ്യൽ എന്റർപ്രണർഷിപ്പ്, ലോആൻഡ് ലീഗൽ സ്റ്റഡീസ്, എഡ്യഉക്കേഷൻ സ്റ്റഡീസ്, വൊക്കേഷണൽ എഡ്യുക്കേഷൻ, ഇംഗ്ലീഷ് ലാംഗ്വേജ്, ഇക്കണോമിക്സ്, ജെൻഡർ സ്റ്റഡീസ്, ഹ്യുമൺ ഇക്കോളജി, സൈക്കോളജി ആൻഡ് ഹിസ്റ്ററി വിഷയങ്ങളിലാണ് ഒഴിവ്. വൊക്കേഷണൽ എഡ്യുക്കേഷൻ വിഭാഗത്തിൽ ഡെപ്യൂട്ടി ലൈബ്രേറിയൻ, അസിസ്റ്റന്റ് ലൈബ്രേറിയൻ, പ്രോഗ്രാം മാനേജർ തസ്തികകളിലും ഒഴിവുണ്ട്. www.aud.ac.in www.aud.ac.inവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 18.
പുതുച്ചേരി ജിപ്മറിൽ അദ്ധ്യാപകർ
പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാഡ്വേറ്റ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് വിവിധ വിഭാഗങ്ങളിൽ പ്രൊഫസർ 22, അഡീഷണൽ പ്രൊഫസർ 18, അസോസിയറ്റ് പ്രൊഫസർ 22, അസി. പ്രൊഫസർ 44 എന്നിങ്ങനെ ആകെ 106 ഒഴിവുണ്ട്. എയിംസ്, നാഗ്പൂർ മംഗളഗിരി എന്നിവിടങ്ങളിലാണ് ഒഴിവ്. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ്,ആൻഡ് ഗൈനക്കോളജി, ഡെന്റിസ്ട്രി, പീഡിയാട്രിക്സ്, ഫീതാൽ മോളജി, ഇഎൻടി, ഡെർമറ്റോളജി, റേഡിയോ ഡയഗ്നോസിസ്, സൈക്യാട്രി, ഓർത്തോപീഡിക്സ് എന്നീവിഭാഗങ്ങളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 26. വിശദവിവരങ്ങൾക്ക് www.jipmer.puducherry.gov.in.
എക്സിം ബാങ്കിൽ മാനേജ്മെന്റ് ട്രെയിനി
എക്സിം (എക്സ്പോർട് ‐ഇംപോർട്) ബാങ്കിൽ മാനേജ്മെന്റ് ട്രെയിനി 20 ഒഴിവുണ്ട്. യോഗ്യത ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തരബിരുദം/ സിഎ. ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും കുറഞ്ഞത് 50 ശതമാനം മാർക്ക് നേടണം. 2019 ൽ ബിരുദാനന്തര ബിരുദത്തിന്റെ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. കംപ്യൂട്ടർ പരിചയവും നല്ല ആശയവിനിമയ ശേഷിയും വേണം. എഴുത്ത് പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കു ന്നവരെ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ നിയമിക്കും. ഉയർന്ന പ്രായം 25. നിയമാനുസൃത ഇളവ് ലഭിക്കും. www.eximbankindia.in വഴി ഒാൺലൈനായാണ് അപേക്ഷിക്കേണ്ട അവസാന തിയതി നവംബർ 10.
ഡീസൽ ലോക്കോമോട്ടീവ്സിൽ 374 അപ്രന്റിസ്
ഉത്തർപ്രദേശിലെ വാരാണസി ഡീസൽ ലോക്കോമോട്ടീവ് വർക്സിൽ അപ്രന്റിസ് 374 ഒഴിവുണ്ട്. ഐടിഐക്കാർക്കും ഐടിഐ ഇല്ലാത്തവർക്കും അപേക്ഷിക്കാം. ഫിറ്റർ, കാർപന്റർ, പെയിൻറർ, മെഷീനിസ്റ്റ്, വെൽഡർ (ജിആൻഡ്ഇ), ഇലക്ട്രീഷ്യൻ വിഭാഗങ്ങളിലാണ് ഒഴിവ്. യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ്ടു, ഐടിഐ (എൻസിവിടി) നോൺ ഐടിഐ വിഭാഗത്തിൽ പ്രായം 1522. ഐടിഐക്കാർക്ക് പ്രായം 1524. 2018 നവംബർ ഒമ്പതിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. https://dlwactapprentice.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ - 09.
കേരള റോഡ് ഫണ്ട് ബോർഡിൽ
കേരള റോഡ് ഫണ്ട് ബോർഡിൽ (കെആർഎഫ്ബി) പ്രോജക്ട് എൻജിനിയർ, സൈറ്റ് സൂപ്പർവൈസർ, തസ്തികകളിലെ 289 ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. പ്രോജക്ട് എൻജിനിയർ 89 ഒഴിവും സൈറ്റ് സൂപ്പർവൈസർ 200 ഒഴിവുമാണുള്ളത്. പ്രോജക്ട് എൻജിനിയർ യോഗ്യത ബിടെക്(സിവിൽ), രണ്ട് വർഷത്തെ പരിചയം. ബിരുദാനന്തരബിരുദവും എംഎസ് പ്രോജക്ടിൽ പരിചയവും വർക്ക് നടപ്പാക്കൽ, ബിൽ തയ്യാറാക്കുന്നതിൽ അറിവ് എന്നിവ അഭിലഷണീയം. സൈറ്റ് സൂപ്പർവൈസർ യോഗ്യത സിവിൽ എൻജിനിയറിംഗിൽ ഡിപ്ലോമ, രണ്ട് വർഷത്തെ പരിചയം. എംഎസ് പ്രോജക്ടിൽ പരിചയവും വർക്ക് നടപ്പാക്കൽ, ബിൽ തയ്യാറാക്കുന്നതിൽ അറിവ് എന്നിവ അഭിലഷണീയം. ഇരുതസ്തികകളിലും ഉയർന്ന പ്രായം 40. നിയമാനുസൃത വയസ്സിളവ് ലഭിക്കും. 2018 സെപ്തംബർ 30 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.www.cmdkerala.net www.cmdkerala.netഎന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഇന്ന്.
ഇ.എസ്.ഐ.സിയിൽ 771 മെഡിക്കൽ ഓഫീസർ
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ് കോർപറേഷനിൽ (ഇഎസ്ഐസി)മെഡിക്കൽ ഓഫീസറുടെ 771 ഒഴിവുണ്ട്. 17 സംസ്ഥാനങ്ങളിലെ ഒഴിവിലേക്കാണ്അപേക്ഷ ക്ഷണിച്ചത്. യോഗ്യത അംഗീകൃത മെഡിക്കൽ ബിരുദം. മെഡിക്കൽകൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷൻ വേണം. ഉയർന്ന പ്രായം 30. www.esic.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 10. ഓൺലൈൻ എഴുത്ത് പരീക്ഷ (ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ്) യുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 200 മാർക്കാണ് പരീക്ഷക്ക്. ഇന്റർവ്യുവിന് 50 മാർക്കും.
സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡ്
സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡ് 760 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, മെക്കാനിക്, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, പമ്പ് ഓപ്പറേറ്റർ, മെഷ്യനിസ്റ്റ്, ടർണർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് : www.centralcoalfields.in . നവംബർ 15 വരെ അപേക്ഷിക്കാം.
എൻ.എൽ.സി ഇന്ത്യാ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ
തമിഴ്നാട്ടിലെ നെയ്വേലി ആസ്ഥാനമായ നവരത്ന പൊതുമേഖലാ സ്ഥാപനം എൻ.എൽ.സി. ഇന്ത്യാ ലിമിറ്റഡിൽ (മുൻപത്തെ നെയ്വേലി ലിഗ്നൈറ്റ് കോർപ്പറേഷൻ ) അപ്രന്റിസ്ഷിപ്പിന് അവസരം. ടെക്നീഷ്യൻ അപ്രന്റിസിന്റെ 335 ഒഴിവും ഗ്രാജുവേറ്റ് അപ്രന്റിസിന്റെ 300 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും നേരത്തേ പൂർത്തിയാക്കിയവരും ഒരുവർഷമോ അതിൽ കൂടുതലോ പ്രവൃത്തി പരിചയമുള്ളവരുടെയും അപേക്ഷ സ്വീകരിക്കുന്നതല്ല. 2016 മാർച്ച് 31നോ അതിനുശേഷമോ യോഗ്യത നേടിയവരായിരിക്കണം അപേക്ഷകർ. ബിരുദം/ ഡിപ്ലോമാ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം.ഓൺലൈൻ ആയാണ് അപേക്ഷ സ്വീകരിക്കുക. രജിസ്ട്രേഷൻ പ്രിന്റൗട്ടും സർട്ടിഫിക്കറ്റുകളുടെസ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും The General Manager, Learning & Development Centre, N.L.C India Limited. Block- 20, Neyveli 607 803 എന്ന വിലാസത്തിൽ തപാലിൽ അയക്കണം.ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 25.പ്രിന്റ് ഔട്ട് ലഭിക്കേണ്ട അവസാന തീയതി : ഒക്ടോബർ 30
മുംബയ് പറേലിലെ ആശുപത്രിയിലേക്ക്
മുംബയ് പറേലിലെ ആശുപത്രിയിലേക്കും കാൻസർ റിസർച്ച് സെന്ററിലേക്കും വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിഫിക് ഓഫീസർ ഡി മോളിക്യുലാർ ലബോറട്ടറി, സെൻട്രൽ സെൻട്രൽസർവീസ് ഡിപാർട്മെന്റ്, സയന്റിഫിക് ഓഫീസർ സി ഓഡിയോളജി, ട്രാൻഷേണൽ റിസർച്ച് ലബോറട്ടറി, സയന്റിഫിക് ഓഫീസർ എസ്ബികംപ്യൂട്ടർ പ്രോഗ്രോം, എൻജിനിയർ സി മെക്കാനിക്കൽ, ഓഫീസർ ഇൻചാർജ് ഡിസ്പൻസറി, സയന്റിഫിക് അസിസ്റ്റന്റ് സി പ്രോഗ്രാമർ, നെറ്റ് വർക് അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ് ബി മൈക്രോബയോളജി, ബയോകെമിസ്ട്രി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ബയോമെഡിക്കൽ വേസ്റ്റ്, ഹിസ്റ്റോപത്തോളജി, ടെക്നീഷ്യൻ എ എയർ കണ്ടീഷനിംഗ്, പേഴ്സണൽ ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ ടു,സ്റ്റെനോഗ്രാഫർ, അസി. സെക്യൂരിറ്റി ഓഫീസർ തസ്തികകളിലാണ് ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 19 വൈകിട്ട് 5.30. അപേക്ഷിച്ചതിന്റെ പ്രിന്റ് 26നകം HRD Department 2nd floor, Service block, Tata Memorial Hospital, Parel, Mumbai 400012 എന്ന വിലാസത്തിൽ ലഭിക്കണം. യോഗ്യത, പ്രായം, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കേണ്ട വിധം സംബന്ധിച്ച് വിശദമായി tmc.gov.in ൽ.
ബി.ഇ.സി.ഐ.എൽ
ബ്രോഡ്കാസ്റ്റിംഗ് എൻജിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റിൽ 33 തസ്തികകളിൽ ഒഴിവ്. ഒ.ടി അസിസ്റ്റന്റ്, റേഡിയോഗ്രാഫർ, ഇ.സി.ജി ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, സോഷ്യൽ വർക്കർ, ഫാർമസിസ്റ്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ലബോറട്ടറി ടെക്നീഷ്യൻ , ലബോറട്ടറി അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയൻ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് : www.becil.com. വിലാസം: BECIL Corporate Office,BECIL Bhawan,C-56 / A-17, Sector-62,Noida-201307 (U.P). നവംബർ 5 വരെ അപേക്ഷിക്കാം.
ബറോഡസൺസിൽ അവസരം
ബാങ്ക് ഓഫ്ബറോഡയുടെ സബ്സിഡിയറി കമ്പനിയായ ബറോഡസൺസ് ടെക്നോളജീസ് ലിമിറ്റഡ് ഐടി പ്രഫഷണൽമാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 20 ഒഴിവുകളിലേക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഒക്ടോബർ 18. കൂടുതൽ വിവരങ്ങൾക്ക് www.bankofbaroda.com