train-collison

ന്യൂഡൽഹി: തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദീനിലേക്ക് പോയ രാജധാനി എക്‌സ്‌പ്രസിൽ ട്രക്കിടിച്ച് ഒരാൾ മരിച്ചു. ട്രക്കിന്റെ ഡ്രൈവറാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ രണ്ട് കോച്ചുകൾ പാളംതെറ്റി. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.

രാവിലെ 6.44ന് ഗുജറാത്തിലെ ഗോധ്രയ്ക്കും മദ്ധ്യപ്രദേശിലെ രത്‌ലമിനും ഇടയിൽ വച്ചായിരുന്നു അപകടം നടന്നത്. കാവലുള്ള ക്രോസിംഗ് കടക്കാൻ ട്രക്ക് ശ്രമിക്കുന്നതിനിടെ രാജധാനി എക്‌സ്‌പ്രസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് അതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കാൻ ശ്രമം തുടങ്ങി.