പമ്പ: ശബരിമല വിഷയത്തിൽ ഭരണഘടന നോക്കിയ കോടതി ആചാര കാര്യങ്ങൾ നോക്കിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു. ശബരിമല ദർശനത്തെ യുവതികൾ ടെമ്പിൾ ചലഞ്ചായി ഏറ്റെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ നടക്കുന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ശബരിമലയിലെ ആചാരങ്ങൾ പാലിക്കണമെന്ന് സ്ത്രീകളോടുള്ള എല്ലാവിധ ബഹുമാനങ്ങളും നിലനിർത്തിക്കൊണ്ടു പറയുന്നു. നിലവിലെ പ്രക്ഷോഭങ്ങൾ ശബരിമല തീർത്ഥാടനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഭയപ്പെടുന്നു'- തന്ത്രി പറഞ്ഞു. പ്രക്ഷോഭം വിശ്വാസികളുടെ മനസ്സിൽ മുറിവുണ്ടാക്കും, വിവരമുള്ള ആരും വരില്ലെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.