പമ്പ: പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയത് ഉൾപ്പടെയുള്ള കേസുകൾക്ക് പമ്പയിൽ നിന്നും അറസ്റ്റ് ചെയ്ത രാഹുൽ ഈശ്വറിനെ 14 ദിവസത്തക്ക് റിമാൻഡ് ചെയ്തു. ഇന്നു രാവിലെ റാന്നി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് രാഹുലിനെ റിമാൻഡ് ചെയ്തത്.
കലാപത്തിന് ശ്രമിച്ചെന്ന പേരിൽ ആലപ്പുഴ സൗത്ത് പൊലീസാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിഭാഗിയതയ്ക്കും വൈരമുണ്ടാക്കാനും ശ്രമിച്ചുവെന്നാണ് രാഹുലിനെതിരെയുള്ള കേസ്.
കഴിഞ്ഞ ദിവസത്തെ സംഭവങ്ങളുമായി ബന്ധപ്പെട്ട് മതസ്പർദ്ധ വളർത്തുന്ന വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കിയിരുന്നു.