sathya

ഷിക്കാഗോ: മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സത്യനഡില്ലയെ ഷിക്കാഗോ യൂണിവേഴ്സിറ്റി ട്രസ്റ്റി ബോർഡിലേക്ക് നാമനിർദ്ദേശം ചെയ്തു.1997ൽ ഇതേ യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു സത്യ എം.ബി.എ. ബിരുദം നേടിയത്.

ലോകത്തിലെ തന്നെ പ്രധാന ടെക്‌നോളജി കമ്പനിയായ മൈക്രോ സോ്ര്രഫി സി.ഇ.ഒ, യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ കൈവരിച്ച നേട്ടങ്ങളേയും, യൂണിവേഴ്സിറ്റിയുടെ വളർച്ചയിൽ വഹിച്ച പ്രധാന പങ്കിനേയും കണക്കിലെടുത്താണ് ബോർഡ് ഓഫ് ട്രസ്റ്റിയായ നിയമനം നൽകിയതെന്നും, ബോർഡ് ചെയർമാൻ ജോസഫ് ന്യൂബെർ പറഞ്ഞു.

1992 ൽ മൈക്രോസോ്ഫ്ടിൽ ജോലിയിൽ പ്രവേശിച്ച 2014 ലാണ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലേയറ്റത്.ഇന്ത്യയിലെ ഹൈദരാബാദിൽ നിന്നുള്ള സത്യ മാംഗളൂർ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇലക്ട്രിക് എൻജീനിയറിംഗിൽ ബിരുദം നേടിയത്. വിസ കോൺസിൽ യൂണിവേഴ്സിറ്റിയിൽ (മിൽവാക്കി) നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഫ്രണ്ട് ഹച്ചിൽസൺ കാൻസർ റിസേർച്ച് സെന്റർ(സിയാറ്റിൽ) ബോർഡ് ഓഫ് ട്രസ്റ്റീസ് ആയും പ്രവർത്തിക്കുന്നു.