news

1. ശബരിമല നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച് വീണ്ടും പ്രതിഷേധം. സമരത്തിന് എത്തിയ 5 യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധവുമായി പ്രവർത്തകർ എത്തിയത് നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കും എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഹ്വാനം ചെയ്തതിന് പിന്നാലെ

2. മലകയറാൻ എത്തിയ വനിതാ മാദ്ധ്യമ പ്രവർത്തക സുഹാസിനി രാജിനെ ആക്രമിച്ചവർക്ക് എതിരെകേസെടുത്ത് പൊലീസ്. സുരക്ഷാസേനയ്ക്ക് ഒപ്പം സന്നിധാനത്തേയ്ക്ക് പുറപ്പെട്ട റിപ്പോർട്ടറെ മരക്കൂട്ടത്തിനടുത്തുവച്ച് തടഞ്ഞത് കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും. പ്രശ്നമുണ്ടാക്കാൻ താൽപ്പര്യമില്ലാത്തതിനാൽ മടങ്ങിപ്പോകുന്നു എന്ന് സുഹാസിനി രാജ്

3. ശബരിമലയിൽ എത്തുന്ന മുഴുവൻപേർക്കും സുരക്ഷ ഒരുക്കുമെന്ന് ഐ.ജി. മനോജ് എബ്രഹാം. പമ്പ മുതൽ സന്നിധാനം വരെയുള്ള സുരക്ഷാമേൽനോട്ടത്തിന് ഐ.ജി. എസ്. ശ്രീജിത്തിനെ ചുമതലപ്പെടുത്തി ഡി.ജി.പിലോക്നാഥ് ബെഹ്ര. മതസ്പർദ്ധ വളർത്തുന്നവർക്കും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പൊലീസിന് എതിരെ വ്യാജ പ്രചരണം നയിക്കുന്നവർക്കും എതിരെകേസെടുക്കാനും നിർദ്ദേശം

4. സ്ത്രീ പ്രവേശനത്തിന്റപേരിൽ അക്രമം പാടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. ശബരിമലയുടെപേര്‌മോശമാക്കാനുള്ള ശ്രമത്തിൽ നിന്ന് പ്രതിഷേധക്കാർ പിന്മാറണം. സ്ത്രീകൾ കയറിയാൽ നട അടച്ചിടുമെന്ന് പറഞ്ഞിട്ടില്ലെന്നും തന്ത്രി. സംഘർഷ സാധ്യത കണക്കിലെടുത്ത് നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനംമേഖലകളിൽ നിരോധനാജ്ഞ നാളെ രാത്രി 12 മണി വരെ തുടരും

5. ശബരിമലയെ കലാപഭൂമിയാക്കാൻ ആർ.എസ്.എസ് ശ്രമം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ നിന്ന് വിശ്വാസികളെ പിന്തിരിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല. ശബരിമലയെ സവർണ ജാതി ഭ്രാന്തിന്റെ ആധിപത്യകേന്ദ്രമാക്കാനുള്ള ആർ.എസ്.എസ് ശ്രമം വിശ്വാസികൾ തിരിച്ചറിയണമെന്നും പിണറായി വിജയൻ

6. ശബരിമലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിലപാട് മാറ്റി ആർ.എസ്.എസ്. സുപ്രീംകോടതിയുടേത് ആചാരങ്ങൾ പരിഗണിക്കാതെയുള്ള വിധി എന്ന്‌മോഹൻ ഭഗവത്.കോടതി വിധി സമൂഹത്തിൽ അശാന്തിയും അതൃപ്തിയുമുണ്ടാക്കി. മതനേതാക്കളേയും പുരോഹിതരേയും വിശ്വാസത്തിലെടുത്തില്ല. സ്ത്രീകൾ ഉൾപ്പടെ ഉള്ളവരുടെ വികാരം പരിഗണിച്ചില്ലെന്നും വിമർശനം

7. ശബരിമല വിഷയത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വ്യാജ പ്രചാരണം നടത്തുന്നു എന്ന്‌ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിധിക്ക് ആധാരമായകേസ് നടത്തിയത് ആർ.എസ്എസ് എന്ന് ബി.ജെപി പ്രവർത്തകർ എന്ത് കൊണ്ട് മറച്ച് വയ്ക്കുന്നു. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനുള്ള ആഹ്വാനത്തിന്റെ ശബ്ദ സന്ദേശം മന്ത്രി പുറത്തു വിട്ടു

8. ശബരിമലയിലെ പൊലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണംവേണം എന്ന് പി.എസ് ശ്രീധരൻപിള്ള. നിലയ്ക്കലിൽ ബി.ജെ.പി നീതി നിഷേധ സമരം നടത്തും. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടികൾ തുടങ്ങും. സർക്കാർ ശ്രമം ശബരിമലയെ തകർക്കാൻ. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലെന്നും സമരം ശക്തമാക്കും എന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ

9. നവകേരള നിർമ്മാണത്തിനുള്ള മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക്‌കേന്ദ്രം അനുമതി നിഷേധിച്ചതോടെ തുടർ നടപടികളിൽ തീരുമാനം പിന്നീട്. മുഖ്യമന്ത്രി വിദേശ യാത്ര പൂർത്തിയാക്കി മടങ്ങി എത്തിയതിന്‌ശേഷം മന്ത്രിമാരുടെ യാത്രയിൽ തുടർ നടപടികൾ സ്വീകരിക്കും.കേന്ദ്രത്തിൽ വീണ്ടും സമ്മർദ്ദം ചെലുത്തി അനുമതി വാങ്ങാനുള്ള ശ്രമവും പരിഗണനയിൽ.

10.കേന്ദ്ര സർക്കാരിന്റെ എതിർപ്പ് മൂലംകേരളത്തിന് നഷ്ടമായത് വലിയ സഹായം എന്ന് മുഖ്യന്ത്രി പിണറായി വിജയൻ. പ്രവാസികളും സാലറി ചലഞ്ചിന്റെ ഭാഗമാകാൻ ശ്രമിക്കണം. ഒരാഴ്ചത്തെ ശമ്പളം നൽകാൻ പ്രവാസികൾ തയ്യാറാകണം എന്നും മുഖ്യമന്ത്രി. പ്രളയ ദുരിതാശ്വാസ ധനസമാഹരണത്തിന്‌വേണ്ടി യു.എ.ഇയിൽ എത്തിയ മുഖ്യമന്ത്രി 21ന് മടങ്ങി എത്തും

11. സംഘടനാ പ്രശ്നങ്ങളിൽ തിരക്കിട്ട സമവായ ശ്രമങ്ങളുമായി അമ്മ. അടിയന്തര ജനറൽബോഡി വിളിക്കണമെന്ന ഭൂരിപക്ഷ നിലപാടിൽ നാളെ കൊച്ചിയിൽ യോഗം ചേരും. ഡബ്ല്യു. സി.സി ഉന്നയിച്ച ആക്ഷേപങ്ങളും വിഷയത്തിലെ സിദ്ദിഖിന്റേയും ജഗദീഷിന്റേയും വ്യത്യസ്ത നിലപാടും സംഘടനയുടെ പ്രതിച്ഛായമോശമാക്കിയെന്ന് വിലയിരുത്തൽ. ആദ്യംചേരുന്നയോഗത്തിൽ ധാരണയുണ്ടായാൽ പ്രത്യേക പൊതുയോഗം വിളിക്കാനും സാധ്യത

12. അമ്മയിൽ പരാതി പരിഹാര സംവിധാനംവേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂ.സി.സി നൽകിയ പരാതിയിൽ സംഘടനയ്ക്കും സർക്കാരിനും ഹൈക്കോടതി ഇന്നലെനോട്ടീസ് അയച്ചിരുന്നു.കോടതിയിൽ നിന്ന് പ്രത്യേക നിർദ്ദേശമുണ്ടാകുന്നതിന് മുമ്പ് പ്രശ്നം പരിഹാരിക്കാനുള്ള ശ്രമങ്ങളിലാണ്‌മോഹൻലാൽ ഉൾപ്പടെയുള്ള സംഘടനാനേതൃത്വം