nisha

മലപ്പുറം: പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ മലപ്പുറത്ത് ഗർഭിണിയെയും ഭർത്താവിനെയും മർദ്ദിച്ചതായി പരാതി. തിരൂർ വെട്ടം ഇല്ലത്തപ്പടി തൈവളപ്പിൽ രാജേഷ്, ഭാര്യ നിഷ എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരേയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്കിൽ പോകുകയായിരുന്ന ദമ്പതികളെ ഹർത്താൽ അനുകൂലികൾ തടഞ്ഞ് നിറുത്തി ആക്രമിക്കുകയും ബൈക്ക് മറിച്ചിടാൻ ശ്രമിച്ചുകയും ചെയ്തുവെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഭാര്യയേയും തന്നെയും സംഘം കൈയേറ്റം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും രാജേഷ് പറഞ്ഞു. പൊലീസ് കേസെടുത്തിട്ടുണ്ട്.