a-padmakumar

പമ്പ: ശബരിമലയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറിയിച്ചു.നാളെ ചേരുന്ന ബോർഡ് യോഗം പുന:പരിശോധനാ ഹർജി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഹർജി നൽകാൻ തീരുമാനിച്ചാൽ സമരം അവസാനിപ്പിക്കുമോ എന്നും ചോദിച്ചു.

തർക്കവുമായി ബന്ധപ്പെട്ട ചില കക്ഷികൾ ഇന്നും ഇന്നലെയും തന്നോട് സംസാരിച്ചിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി. നാളെ വൈകിട്ട്‌ ചേരുന്ന ദേവസ്വം ബോർഡ്‌ യോഗത്തിൽ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.അതേസമയം, ഇതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കേണ്ടത് വിശ്വാസികളാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.