ന്യൂഡൽഹി: ഹിന്ദു വോട്ട് നഷ്ടമാകുന്ന ഭയം കാരണം ഹിന്ദുക്കളായ പല കോൺഗ്രസ് നേതാക്കളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിളിക്കാറില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അങ്ങനെ ഒരു ഭയം കോൺഗ്രസിന് അകത്ത് ഉണ്ടെന്നും അത് കൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അലിഗഡ് മുസ്ലീം സർവകലാശാലയിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന കാലം മുതൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ മുതൽ ലക്ഷദ്വീപ് വരെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങലിൽ ഞാൻ സജീവമായിരുന്നു. അന്ന് 95 ശതമാനം ഹിന്ദു വോട്ടർമാരിൽ നിന്നായിരുന്നു. എന്നാൽ കഴിഞ്ഞ നാല് വർഷമായി സ്ഥിതി വളരെയധികം മാറി. ഇപ്പോള്‍ ലഭിക്കുന്നതില്‍ 20 ശതമാനം മാത്രമാണ് ഹിന്ദു വോട്ടുകൾ എന്നും ഗുലാം നബി ആസാദ് പറഞ്ഞു.