1. ശബരിമല വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാതെദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ശബരിമല വിഷയത്തിൽ തീവ്ര സമരംവേണ്ടെന്ന് രാഹുൽ.നേതാക്കൾ പ്രകോപനപരമായ സമര രീതികളിലേല്ക്ക് കടക്കരുത്. കൊടിപിടിച്ചുള്ള സമരംവേണ്ടന്നുംകോൺഗ്രസ് അദ്ധ്യക്ഷൻ അറിയിച്ചത്‌കേരളനേതാക്കളെ അറിയിച്ചു. ആചാരങ്ങളെ പിന്തുണയ്ക്കുന്ന സ്ത്രീകളുടെ വികാരം മാനിക്കണം. എന്നാൽ തീവ്ര സമരംകോൺഗ്രസ് നിലപാടിന് വിരുദ്ധം എന്നുംകോൺഗ്രസ് അദ്ധ്യക്ഷൻ.
2. അതേസമയം, സ്ത്രീ പ്രവേശന വിഷയത്തിൽ സമരം തുടരുന്ന ബി.ജെ.പി പ്രവർത്തകർ നിരോധനാജ്ഞ ലംഘിച്ചു. സമരത്തിന് എത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധവുമായി പ്രവർത്തകർ എത്തിയത് നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കും എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഹ്വാനം ചെയ്തതിന് പിന്നാലെ. മലകയറാൻ എത്തിയ വനിതാ മാദ്ധ്യമ പ്രവർത്തക സുഹാസിനി രാജിനെ ആക്രമിച്ചവർക്ക് എതിരെകേസെടുത്ത് പൊലീസ്.
3. സുരക്ഷാസേനയ്ക്ക് ഒപ്പം സന്നിധാനത്തേയ്ക്ക് പുറപ്പെട്ട റിപ്പോർട്ടറെ മരക്കൂട്ടത്തിനടുത്തുവച്ച് തടഞ്ഞത് കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും. പ്രശ്നമുണ്ടാക്കാൻ താൽപ്പര്യം ഇല്ലാത്തതിനാൽ മടങ്ങിപ്പോകുന്നു എന്ന് സുഹാസിനി രാജ്. ശബരിമലയിൽ എത്തുന്ന മുഴുവൻപേർക്കും സുരക്ഷ ഒരുക്കുമെന്ന് ഐ.ജി. മനോജ് എബ്രഹാം. സ്ത്രീ പ്രവേശനത്തിന്റപേരിൽ അക്രമം പാടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. ശബരിമലയുടെപേര്‌മോശമാക്കാനുള്ള ശ്രമത്തിൽ നിന്ന് പ്രതിഷേധക്കാർ പിന്മാറണം. സ്ത്രീകൾ കയറിയാൽ നട അടച്ചിടുമെന്ന് പറഞ്ഞിട്ടില്ലെന്നും തന്ത്രി. സംഘർഷ സാധ്യത കണക്കിലെടുത്ത് നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനംമേഖലകളിൽ നിരോധനാജ്ഞ നാളെ രാത്രി 12 മണി വരെ തുടരും.
4. ശബരിമല പ്രശ്ന പരിഹാരത്തിന് വീണ്ടും സമവായ നീക്കവുമായിദേവസ്വംബോർഡ്. സമരം നിറുത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറെന്ന്‌ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ. പുനപരിശോധനാ ഹർജി നൽകിയാൽ സമരം നിറുത്തുമോ എന്ന്‌ദേവസ്വംബോർഡ് പ്രസിഡന്റിന്റെചോദ്യം. പുനപരിശോധനാ ഹർജിയിൽ തീരുമാനം നാളത്തെയോഗത്തിന്‌ശേഷം എന്ന് സൂചന. തീരുമാനം നിയമവിദഗ്ധരുമായി ആലോചിച്ചശേഷം. വിഷയത്തിൽദേവസ്വംബോർഡ് രാഷ്ട്രീയത്തിനില്ല. പ്രതിസന്ധി മറികടക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം എന്നുംദേവസ്വംബോർഡ് പ്രസിഡന്റ്. വിധി നടപ്പാക്കുക എന്ന ഗൂഢ ലക്ഷ്യം സർക്കാരിന് ഇല്ലെന്ന്‌ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
5. അതേസമയം, ശബരിമലയെ കലാപഭൂമിയാക്കാൻ ആർ.എസ്.എസ് ശ്രമം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ നിന്ന് വിശ്വാസികളെ പിന്തിരിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല. ശബരിമലയെ സവർണ ജാതി ഭ്രാന്തിന്റെ ആധിപത്യകേന്ദ്രമാക്കാനുള്ള ആർ.എസ്.എസ് ശ്രമം വിശ്വാസികൾ തിരിച്ചറിയണമെന്നും പിണറായി വിജയൻ. ശബരിമലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആർ.എസ്.എസ് നിലപാട് മാറ്റി. സുപ്രീംകോടതിയുടേത് ആചാരങ്ങൾ പരിഗണിക്കാതെയുള്ള വിധി എന്ന്‌മോഹൻ ഭഗവത്.
6. ശബരിമല വിഷയത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വ്യാജ പ്രചാരണം നടത്തുന്നു എന്ന്‌ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിധിക്ക് ആധാരമായകേസ് നടത്തിയത് ആർ.എസ്എസ് എന്ന് ബി.ജെപി പ്രവർത്തകർ എന്ത് കൊണ്ട് മറച്ച് വയ്ക്കുന്നു. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാനുള്ള ആഹ്വാനത്തിന്റെ ശബ്ദ സന്ദേശം മന്ത്രി പുറത്തു വിട്ടു
7. ശബരിമലയിലെ പൊലീസ് അതിക്രമത്തിൽ ജുഡീഷ്യൽ അന്വേഷണംവേണം എന്ന് പി.എസ് ശ്രീധരൻപിള്ള. നിലയ്ക്കലിൽ ബി.ജെ.പി നീതി നിഷേധ സമരം നടത്തും. ഒരു മാസം നീണ്ടു നിൽക്കുന്ന പ്രചാരണ പരിപാടികൾ തുടങ്ങും. സർക്കാർ ശ്രമം ശബരിമലയെ തകർക്കാൻ. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലെന്നും സമരം ശക്തമാക്കും എന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ
8. മീ ടു ആരോപണത്തിൽ പത്ര പ്രവർത്തക പ്രിയാ രമണിക്ക് എതിരെ മുൻകേന്ദ്ര മന്ത്രി എം.ജെ അക്ബർ നൽകിയ മാനനഷ്ടകേസ് പരിഗണിക്കുന്നത് മാറ്റി.കേസ് ഡൽഹി പട്യാല ഹൗസ്‌കോടതി ഈ മാസം 31ന് പരിഗണിക്കും. എം.ജെ അക്ബറിന്റെ മൊഴി പട്യാലകോടതിനേരിട്ട്‌രേഖപ്പെടുത്തും. ലൈഗിംക ആരോപണത്തിൽ നിരപരാധിത്വം ആവർത്തിച്ച്‌കോടതിയിൽ എം.ജെ അക്ബർ
9. അക്ബറിന് എതിരായ ആരോപണത്തിൽ കഴമ്പില്ലെന്ന് അക്ബറിന്റെ അഭിഭാഷക. ആരോപണം ഉന്നയിച്ചു കൊണ്ടുള്ള ട്വീറ്റ് ഉണ്ടാക്കിയ അപമാനത്തിന്റെപേരിലാണ് മന്ത്രിസ്ഥാനം രാജിവച്ചത്. വിദേശ മാദ്ധ്യമപ്രവർത്തക അടക്കം 15പേരുടെ ആരോപണത്തെ തുടർന്ന് എം.ജെ അക്ബർകേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചത് ഇന്നലെ. ലൈംഗികാതിക്രമം വെളിപ്പെടുത്തിയ പ്രിയാ രമണിക്ക് 20 വനിതാ മാദ്ധ്യമ പ്രവർത്തകർ പിന്തുണ അറിയിച്ചിരുന്നു. പീഡന പരാതിയിൽ നരേന്ദ്രമോദി സർക്കാരിൽ നിന്ന് മന്ത്രി രാജിവയ്ക്കുന്നത് ഇതാദ്യം