andriya

സിനിമയിൽ നിലനിൽക്കുന്ന കാസ്റ്റിംഗ് കൗച്ചിന് പുരുഷൻമാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സ്ത്രീകൾ നോ പറഞ്ഞാൽ തീരുന്ന പ്രശ്‌നമേ ഉള്ളൂവെന്നും തെന്നിന്ത്യൻ താരം ആൻഡ്രിയ. അവസരങ്ങൾ ലഭിക്കാനായി കിടപ്പറ പങ്കിടാൻ നടികൾ തയ്യാറാകാതിരുന്നാൽ ആരും അത്തരം ആവശ്യങ്ങളുമായി മുന്നോട്ട് വരില്ലെന്നും ആത്മവിശ്വാസം ഒട്ടുമില്ലാതെ അവസരങ്ങൾക്കായി എന്തിന് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവണമെന്നും അവർ ചോദിച്ചു.

'ടതനിക്ക് ഇതു വരെ കാസ്റ്റിങ്ങ് കൗച്ചിന് ഇരയാവേണ്ടി വന്നിട്ടില്ല. മാത്രമല്ല ഇതുവരെയും ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ നേരിടാത്ത ഒരുപാട് നടിമാരെ തനിക്ക് അറിയാം. എന്നെ പരിചയപ്പെടുന്നവർക്ക് അറിയാം അവരുടെ വൃത്തികെട്ട ഉദ്ദേശങ്ങൾ എന്റെ മുന്നിൽ നടക്കില്ലെന്ന്''-ആൻഡ്രിയ വ്യക്തമാക്കി.