rahna

കൊച്ചി; ശബരിമല പ്രവേശനത്തിന് പുറപ്പെട്ട നടി രഹ്ന ഫാത്തിമയുടെ വീടിന് നേരെ ആക്രമണം. രഹ്നയുടെ എറണാകുളം പനമ്പള്ളി നഗറിലെ വീട് ഒരു സംഘമാളുകൾ അടിച്ച് തകർക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് രഹ്നയും ഹെെദരാബാദ് സ്വദേശിയായ മാദ്ധ്യമ പ്രവർത്തകയും ശബരിമലയിലേക്ക് യാത്ര ആരംഭിച്ചത്.

എന്നാൽ സന്നിധാനത്തെ നടപന്തലിൽ എത്തിയ ഇവരെ ഭക്തർ തടയുകയായിരുന്നു. ഇതോടെ ഇവരോട് തിരിച്ച് പോവാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. വിശ്വാസികൾക്ക് എല്ലാ സുരക്ഷയും ഒരുക്കുമെന്നും എന്നാൽ ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട്.